ഹൃത്വിക് റോഷനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ‘ഫൈറ്റര്‍’ 2024 ജനുവരി 25ന് റിലീസ് ചെയ്യും.
അടുത്ത വര്‍ഷം സെപ്തംബറില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ്. ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ നായിക. അനില്‍ കപൂറും പ്രധാന കഥാപാത്രമായി എത്തുന്നു.
ഹൃത്വിക് റോഷനും ദീപിക പദുക്കോണും എയര്‍ഫോഴ്സ് പൈലറ്റുമാരായാണ് അഭിനയിക്കുന്നത്. വൈകോം 18 സ്റ്റുഡിയോസ്, മംമ്ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് നിര്‍മാണം.