കളമശ്ശേരിക്ക് വേണ്ടിയുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ -വി.കെ. ഇബ്രാഹിംകുഞ്ഞ്

കോഴിക്കോട്: പിണറായി മന്ത്രിസഭയുടെ രണ്ടാമൂഴത്തിന് എല്ലാ ഭാവുകങ്ങള്‍ നേര്‍ന്ന് മുന്‍ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്. തുടര്‍ഭരണം നേടി കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അഭിമാനിക്കാം. കളമശേരിക്ക് ഒരു മന്ത്രിപദവി കൂടി ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. കളമശ്ശേരിക്ക് വേണ്ടിയുള്ള എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ പിന്തുണയുണ്ടാകുമെന്നും ഇബ്രാഹിംകുഞ്ഞ് ഫേസ്ബുക്കില്‍ കുറിച്ചു.

പിണറായി മന്ത്രിസഭയുടെ രണ്ടാമൂഴത്തിന് എല്ലാ ഭാവുകങ്ങളും.. തുടര്‍ഭരണം നേടി കേരളത്തിന്‍റെ ചരിത്രം മാറ്റിക്കുറിച്ചതില്‍ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് അഭിമാനിക്കാം…
അതോടൊപ്പം ഒരിക്കല്‍ കൂടി കളമശേരിക്ക് ഒരു മന്ത്രി പദവി കൂടി ലഭിക്കുന്നു എന്നറിയുന്നതും സന്തോഷമാണ്.
2011ല്‍ കളമശ്ശേരി മണ്ഡലം രൂപീകരിക്കപ്പെട്ട ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ മന്ത്രിപദവി ലഭിച്ചത് നമ്മുടെ നാടിന്‍റെ വികസന മുന്നേറ്റത്തിന് വലിയ വേഗമാണ് നല്‍കിയത്. അതിന് നിമിത്തമാകാന്‍ കഴിഞ്ഞതില്‍ ഈയുള്ളവനും വലിയ അഭിമാനമുണ്ട്.
രാഷ്ട്രീയമായി എതിര്‍ പക്ഷത്താണെങ്കിലും പി. രാജീവിന്‍റെ മന്ത്രിസഭാ പ്രവേശത്തെ സ്വാഗതം ചെയ്യുന്നു. ജനകീയ പ്രശ്നങ്ങളിലും വികസന കാര്യങ്ങളിലും കക്ഷി രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കുക എന്നതാണ് എന്നും ശീലിച്ചിട്ടുള്ളത്..
കളമശ്ശേരിക്കു വേണ്ടിയുള്ള എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ പിന്തുണയുണ്ടാകും..

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....