ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐസിഎസ്ഇ 10–ാം ക്ലാസ് പരീക്ഷ റദ്ദാക്കി. ഐസിഎസ്ഇ ബോർഡ് ആണ് ഇക്കാര്യം അറിയിച്ചത്. ഐസിഎസ്ഇ 10–ാം ക്ലാസ്, 12–ാം ക്ലാസ് പരീക്ഷകൾ കഴിഞ്ഞ ദിവസം മാറ്റിവച്ചിരുന്നു.
പത്താം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ ഒഴിവാക്കി പ്രത്യേക മൂല്യനിർണയ രീതിയിൽ മാർക്ക് നിശ്ചയിക്കുകയോ അല്ലെങ്കിൽ 12–ാം ക്ലാസുകാർക്കൊപ്പം ഓഫ്ലൈനായി പരീക്ഷ എഴുതുകയോ ചെയ്യാമെന്നാണ് അറിയിച്ചിരുന്നത്.