പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിൽ തരംഗമായി ‘ഇഡിയറ്റ് മോദി’ എന്ന ഹാഷ്ടാഗ്. ”ഇഡിയറ്റ് മോദി” എന്ന ഹാഷ്ടാഗില് മോദിക്കെതിരെ ട്വിറ്ററില്‍ പോസ്റ്റിട്ട ജീവനക്കാരനെ ഗോ എയര്‍ വിമാനക്കമ്പനി ജോലിയില്‍ നിന്നും പുറത്താക്കിയ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ച സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെ നിരവധിയാളുകളാണ് ‘ഇഡിയറ്റ് മോദി’ എന്ന ഹാഷ് ടാഗില്‍ ട്വീറ്റ് ചെയ്തത്.
മിക്കി മാലിക്ക് എന്ന പൈലറ്റിനെയാണ് കമ്പനി പുറത്താക്കിയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം തന്നെ മാലിക്ക് തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും സംഭവത്തില്‍ മാപ്പ് പറഞ്ഞുകൊണ്ട് മറ്റൊരു ട്വീറ്റ് അക്കൌണ്ടില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.