ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രത നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ആദ്യ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ 2390.86 ആണ് ബ്ലൂ അലര്‍ട്ട് ലവല്‍. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു.

അതേ സമയം സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുകയാണ്. വയനാട് , കോഴിക്കോട് ഒഴികെ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഉണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുകയാണ്.

നാളെ വരെ സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. 18 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കടലില്‍ പോകുന്നതിന് വിലക്ക് തുടരുകയാണ്. കോഴിക്കോട് ജില്ലയില്‍ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...