ശക്തമായ മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു. അഞ്ച് ഷട്ടറുകളിലെ മൂന്നാം ഷട്ടറാണ് തുറന്നിരിക്കുന്നത്. ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി 40000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്.
പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കി ഡാമിനറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ്, അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായി ആണ് തുറന്നത്.
അതേസമയം, മുല്ലപ്പെരിയാര്‍ ഡാം വീണ്ടും തുറന്നു. ജലനിരപ്പ് 141 അടിയായ സാഹചര്യത്തിലാണ് ഡാം തുറന്നത്. ജലനിരപ്പ് മുല്ലപ്പെരിയാര്‍ നീരൊഴുക്കില്‍ കുറവാണ്. 2300 ഘനയടിയാണ് ഇപ്പോള്‍ ഒഴുകി എത്തുന്നത്. ഡാമിന്റെ V3, V4 എന്നീ രണ്ട് ഷട്ടറുകള്‍ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.