തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം: നെടുങ്കണ്ടത്ത്​ കോണ്‍ഗ്രസില്‍ കലഹം

നെ​ടു​ങ്ക​ണ്ടം: കോ​ണ്‍​ഗ്ര​സ്​ നേ​താ​ക്ക​ള്‍ പ​ര​സ്​​പ​ര ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത്്. ജി​ല്ല പ്ര​സി​ഡ​ന്‍​റി​നെ​തി​രെ കെ.​പി.​സി.​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വും ഇ​ദ്ദേ​ഹ​ത്തെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്്്് ഡി.​സി.​സി സെ​ക്ര​ട്ട​റി​മാ​രും ബ്ലോ​ക്ക്​ പ്ര​സി​ഡ​ന്‍​റു​മാ​രും രം​ഗ​ത്ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​െന്‍റ ഉ​ത്ത​ര​വാ​ദി​ത്തം പ​ര​സ്​​പ​രം ആ​രോ​പി​ച്ചാ​ണ് ഇ​വ​ര്‍ കൊ​മ്ബു​കോ​ര്‍​ക്കു​ന്ന​ത്. ഇ​ടു​ക്കി ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​റി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​െന്‍റ മ​റ​വി​ല്‍ വ​ന്‍ സാ​മ്ബ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് കെ.​പി.​സി.​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പാ​ര്‍​ട്ടി​യു​ടെ പേ​രി​ല്‍ പി​രി​ച്ച കോ​ടി​ക​ള്‍ എ​വി​ടെ​യെ​ന്ന് ഡി.​സി.​സി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും പ​ണം കൈ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ട്ടും പാ​വ​പ്പെ​ട്ട സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കു​പോ​ലും തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് സാ​മ്ബ​ത്തി​ക സ​ഹാ​യം ന​ല്‍​കാ​ന്‍ ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ ത​യാ​റാ​യി​ല്ലെ​ന്നു​മാ​ണ് ശ്രീ​മ​ന്ദി​രം ആ​രോ​പി​ക്കു​ന്ന​ത്.

ഈ ​വി​ഷ​യ​ത്തി​ല്‍ കെ.​പി.​സി.​സി​ക്കും എ.​ഐ.​സി.​സി​ക്കും പ​രാ​തി ന​ല്‍​കി​യ​താ​യും ശ്രീ​മ​ന്ദി​രം അ​റി​യി​ച്ചു.അ​തി​നി​ടെ കെ.​പി.​സി.​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം ശ്രീ​മ​ന്ദി​രം ശ​ശി​കു​മാ​റി​നെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന്​ പു​റ​ത്താ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഡി.​സി.​സി സെ​ക്ര​ട്ട​റി​മാ​രും ബ്ലോ​ക്ക്​ പ്ര​സി​ഡ​ന്‍​റു​മാ​രും കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍​റി​ന് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്് തു​ട​ര്‍​ച്ച​യാ​യി കോ​ണ്‍​ഗ്ര​സ്​ നേ​താ​ക്ക​ള്‍​ക്കെ​തി​രെ പ്ര​വ​ര്‍​ത്തി​ക്കു​ക​യും ജി​ല്ല കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ​നെ അ​പ​മാ​നി​ക്കു​ക​യും വാ​ര്‍​ത്ത​സ​മ്മേ​ള​ന​ങ്ങ​ള്‍ വി​ളി​ച്ച്‌ അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് ശ്രീ​മ​ന്ദി​ര​ത്തി​നെ​തി​രാ​യ ആ​രോ​പ​ണം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​മ്ബാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് അ​ട​ക്കം യു​ഡി.​എ​ഫി​ന് ന​ഷ്​​ട​പ്പെ​ടാ​ന്‍ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച​യാ​ളാ​ണ് ശ്രീ​മ​ന്ദി​ര​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​ക്കു​വേ​ണ്ടി ഒ​രു മ​ണി​ക്കൂ​ര്‍​പോ​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു.

20 വ​ര്‍​ഷ​മാ​യി ശ്രീ​മ​ന്ദി​ര​ത്തി​െന്‍റ വാ​ര്‍​ഡി​ല്‍ ബി.​ജെ.​പി​യും സി.​പി.​എ​മ്മു​മാ​ണ് വി​ജ​യി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​െന്‍റ അ​മ​ര്‍​ഷ​ത്തി​ലാ​ണ് ഡി.​സി.​സി പ്ര​സി​ഡ​ന്‍​റി​നെ​തി​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും നേ​താ​ക്ക​ള്‍ ക​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

ശ്രീ​മ​ന്ദി​ര​ത്തി​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ മു​ന്നൂ​റോ​ളം പേ​ര്‍ ഒ​പ്പി​ട്ട്്് കെ.​പി.​സി.​സി​ക്ക് പ​രാ​തി അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. പ്ര​വ​ര്‍​ത്ത​ക​രു​ടെ രോ​ഷം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​നി കെ.​പി.​സി.​സി​യു​ടെ അ​റി​യി​പ്പ്​ ല​ഭി​ക്കാ​തെ മ​ണ്ഡ​ലം, േ​ബ്ലാ​ക്ക് ക​മ്മി​റ്റി​ക​ളി​ല്‍ ശ​ശി​കു​മാ​റി​നെ വി​ളി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ േബ്ലാ​ക്ക് ക​മ്മി​റ്റി​ക​ള്‍ തീ​രു​മാ​നി​ച്ചു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...