പ​ന്തി​ന് സെ​ഞ്ചു​റി, സു​ന്ദ​റി​ന് അ​ര്‍​ധ​സെ​ഞ്ചു​റി; ഇ​ന്ത്യ​ക്ക് ലീ​ഡ്

അ​ഹ​മ്മ​ദാ​ബാ​ദ്: ഋ​ഷ​ഭ് പ​ന്തി​ന്‍റെ സെ​ഞ്ചു​റി​യു​ടേ​യും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​ന്‍റെ അ​ര്‍​ധ​സെ​ഞ്ചു​റി​യു​ടേ​യും ക​രു​ത്തി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്ക് മേ​ല്‍​ക്കൈ. ര​ണ്ടാം ദി​നം ക​ളി അ​വ​സാ​നി​ക്കു​മ്ബോ​ള്‍ ഇ​ന്ത്യ ഏ​ഴി​ന് 294 എ​ന്ന നി​ല​യി​ലാ​ണ്. സ​ന്ദ​ര്‍​ശ​ക​രേ​ക്കാ​ള്‍ 89 റ​ണ്‍​സ് മു​ന്നി​ല്‍.

ഏ​ക​ദി​ന ശൈ​ലി​യി​ല്‍ ബാ​റ്റ് വീ​ശി​യ പ​ന്തും (101) വാ​ല​റ്റ​ത്ത് പു​റ​ത്താ​കാ​തെ ഗം​ഭീ​ര പ്ര​ക​ട​നം ന​ട​ത്തി​യ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റു​മാ​ണ് (60) ഇ​ന്ത്യ​ക്ക് മേ​ല്‍​ക്കൈ നേ​ടി​ക്കൊ​ടു​ത്ത​ത്. ഇ​വ​രെ കൂ​ടാ​തെ ഓ​പ്പ​ണ​ര്‍ രോ​ഹി​ത് ശ​ര്‍​മ (49) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. പ​ന്ത്- വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ കൂ​ട്ടു​കെ​ട്ട് 113 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ര​ണ്ടാം ദി​വ​സം ത​ക​ര്‍​ച്ച​യോ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തു​ട​ക്കം. ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര​യാ​ണ് (17) ആ​ദ്യം മ​ട​ങ്ങി​യ​ത്. പി​ന്നാ​ലെ എ​ത്തി​യ ക്യാ​പ്റ്റ​ന്‍ കോ​ഹ്‌​ലി പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. ര​ഹാ​ന​യ്ക്കും (27) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​നാ​യി​ല്ല.

പ​ന്ത് വ​ന്ന​തോ​ടെ​യാ​ണ് ഇ​ന്ത്യ ക​ളി​യി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ​ത്. എ​ന്നാ​ല്‍ രോ​ഹി​ത് ശ​ര്‍​മ​യും അ​ശ്വി​നും (13) അ​ടു​ത്ത​ടു​ത്ത് പു​റ​ത്താ​യ​ത് ഇ​ന്ത്യ​ക്ക് വീ​ണ്ടും തി​രി​ച്ച​ടി​യാ​യി.

വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ പ​ന്തി​ന് കൂ​ട്ടാ​യെ​ത്തി​യ​തോ​ടെ ടീം ​ഇ​ന്ത്യ വീ​ണ്ടും ഉ​ഷാ​റാ​യി. ഏ​ക​ദി​ന​ക്ക​ണ​ക്കി​ല്‍ റ​ണ്‍​സ് ഒ​ഴു​കി. ഇ​രു​വ​രും ചേ​ര്‍​ന്ന് ഇ​ന്ത്യ​യെ ത​ക​ര്‍​ച്ച​യി​ല്‍​നി​ന്നും ക​ര​ക​യ​റ്റി. സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ പ​ന്ത് മ​ട​ങ്ങി. അ​പ്പോ​ഴേ​ക്കും ഇ​ന്ത്യ ലീ​ഡ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

ര​ണ്ടാം ദി​നം സ്റ്റ​ന്പ് എ​ടു​ക്കു​ന്പോ​ള്‍ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റി​നൊ​പ്പം അ​ക്സ​ര്‍ പ​ട്ടേ​ലാ​ണ് (11) ക്രീ​സി​ല്‍. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ആ​ന്‍​ഡേ​ഴ്സ​ണ്‍ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ബെ​ന്‍ സ്റ്റോ​ക്സും ലീ​ച്ചും ര​ണ്ട് വി​ക്ക​റ്റ് വീ​തം നേ​ടി. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നിംഗ്സ് 205 റ​ണ്‍​സി​ല്‍ അ​വ​സാ​നി​ച്ചി​രു​ന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...