കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയായി വീണ്ടും ഇന്ത്യ

കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മുഴുവന്‍ മാതൃകയായി വീണ്ടും ഇന്ത്യ. ചുരുങ്ങിയ സമയത്തിനുളളില്‍ കൂടുതല്‍പേര്‍ക്ക് കൊവിഡ് പ്രതിരാേധ കുത്തിവയ്പ്പെടുത്താണ് ഇന്ത്യ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പടെയുളള ലോകത്തിലെ വന്‍ ശക്തികളെ പിന്നിലാക്കിയത്. 26 ദിവസത്തിനുള്ളില്‍ ഏഴ് ദശലക്ഷം പേര്‍ക്കാണ് ഇന്ത്യ പ്രതിരോധ കുത്തിവയ്പ്പെടുത്തത്. ഇത്രയും പേര്‍ക്ക് പ്രതിരോധ വാക്സിനെടുക്കാന്‍ അമേരിക്ക 27 ദിവസമാണെടുത്തത്. ബ്രിട്ടന് 48 ദിവസം വേണ്ടിവന്നു.

അതേസമയം, ഇന്നലെ വൈകുന്നേരം ആറുമണിവരെ 85ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്ക് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പെടുത്തു എന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പറയുന്നത്. ഇതില്‍ ആദ്യഡോസ് എടുത്ത 60,57,162 ആരോഗ്യ പ്രവര്‍ത്തകരും, രണ്ടാമത്തെ ഡോസ് എടുത്ത 98,118 തൊഴിലാളികളും 23,61,491കൊവിഡ് മുന്‍ നിരപോരാളികളും ഉള്‍പ്പെടുന്നു എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞമാസം 16നാണ് രാജ്യത്ത് ആദ്യമായി കൊവിഡ് പ്രതിരോധ വാക്സിന്‍ വിതരണം തുടങ്ങിയത്. പ്രധാമന്ത്രി നരേന്ദ്രമോദിയാണ് ഇതിന് തുടക്കം കുറിച്ചത്.

ലാേകരാജ്യങ്ങള്‍ക്ക് കൊവിഡ് പ്രതിരോധവാക്സിന്‍ വിതരണം ചെയ്യുന്ന കാര്യത്തിലും ഇന്ത്യ ലോകത്തിന് മാതൃകയായിരുന്നു. സൗജന്യമായും അല്ലാതെയും ഇന്ത്യ 1.56 കോടി ഡോസിലധികം വാക്സിനാണ് കയറ്റുമതി ചെയ്തത്. ചില രാജ്യങ്ങള്‍ക്ക് സൗജന്യമായാണ് ഇന്ത്യ വാക്സിനുകള്‍ നല്‍കിയത്. കൊവിഡ് വാക്സിന്‍ കയറ്റുമതിയിലൂടെ കോടികള്‍ കൊയ്യാം എന്നുളള ചൈനയുടെ അതിമോഹമാണ് ഇന്ത്യ മുളയിലേ നുളളിയത്. ആവശ്യമായ പരീക്ഷണങ്ങള്‍ നടത്താതെ ചൈന പുറത്തിറക്കിയ വാക്സിനുകള്‍ അവരുടെ സുഹൃദ് രാജ്യങ്ങള്‍പോലും സ്വീകരിക്കാന്‍ മടിക്കുകയായിരുന്നു. കര്‍ഷക സമരത്തോടുളള നിലപാടിന്റെ പേരില്‍ ഇന്ത്യയെ വിമര്‍ശിച്ച കാനഡയുടെ പ്രധാനമന്ത്രിക്ക് അധികം വൈകുംമുമ്ബുതന്നെ വാക്സിന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിളിക്കേണ്ടിയും വന്നു. കാനഡയുടെ ആവശ്യത്തോട് അനുഭാവപൂര്‍ണമായാണ് മോദി പ്രതികരിച്ചത്.

അതിനിടെ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. വാക്സിന്‍ ലോകമെങ്ങും ഉപയോഗിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഈ വാക്സിന്‍ വിലക്കുറഞ്ഞതും സൂക്ഷിക്കാന്‍ എളുപ്പമുള്ളതുമെന്ന് ഡബ്ല്യു എച്ച്‌ ഒ അറിയിച്ചു. അവികസിത രാജ്യങ്ങളിലെ വിതരണത്തിന് ഏറ്റവും യോജ്യമെന്നും വിലയിരുത്തലുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...