ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ഏകദിന-ടി20 പരമ്പരകളില്‍ ഓരോന്നില്‍ വീതം വിജയം സ്വന്തമാക്കിയ ഓസ്ട്രേലിയയും ഇന്ത്യയും ടെസ്റ്റ് പരമ്പരയ്ക്കും കച്ചകെട്ടി കഴിഞ്ഞു. കരുത്തരായ രണ്ട് ടീമുകള്‍ നേര്‍ക്കുന്നേര്‍ വരുന്ന പോരാട്ടം വാശിയേറിയതാകുമെന്ന് ഉറപ്പാണ്. ഡിസംബര്‍ 17ന് അഡ്‌ലെയ്ഡിലാണ് ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുവേണ്ടിയുള്ള പരമ്പരയിലെ ആദ്യ മത്സരം. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിനുള്ള ഇന്ത്യന്‍ പ്ലെയിങ് ഇലവനെ ബിസിസിഐ പ്രഖ്യാപിച്ചു.

പ്ലെയിങ് ഇലവനില്‍ കാര്യമായ പരീക്ഷണങ്ങള്‍ക്ക് നായകനും സെലക്ടര്‍മാരും ആദ്യ മത്സരത്തില്‍ തയ്യാറായിട്ടില്ല. മായങ്ക് അഗര്‍വാളും പൃഥ്വി ഷായുമായിരിക്കും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പരില്‍ ചേതേശ്വര്‍ പൂജാര കളിക്കുമ്പോള്‍ നാലാമനായി നായകന്‍ കോഹ്‌ലിയും പിന്നാലെ ഉപനായകന്‍ അജിങ്ക്യ രഹാനെയും ക്രീസിലെത്തും. ഹനുമ വിഹാരി ആറാം നമ്പരില്‍ കളിക്കും. വൃദ്ധിമാന്‍ സാഹയാണ് ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍.

ബോളിങ്ങിലും കാര്യമായ മാറ്റമുണ്ടായില്ല. രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ബെഞ്ചില്‍ തുടരും. രവിചന്ദ്രന്‍ അശ്വിനാണ് ടീമിലെ ഏക സ്‌പിന്നര്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരടങ്ങുന്നതാണ് പേസ് അറ്റാക്ക്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...