ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ പതറുന്നു. 65 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഋഷഭ് പന്താണ് ഒടുവില്‍ പുറത്തായത്. എട്ട് റണ്‍സെടുത്ത പന്തിനെ ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്സ് സ്റ്റംപ് ചെയ്ത് പുറത്താക്കി.
അനാവശ്യ ഷോട്ട് കളിച്ചാണ് പന്ത് പുറത്തായത്. ഇതോടെ ഇന്ത്യ തകര്‍ന്നു. ആദ്യ ഓവറുകളില്‍ തന്നെ വിശ്വസ്തരായ രോഹിത് ശര്‍മയും ചേത്ശ്വര്‍ പൂജാരയും ഔട്ടായി മടങ്ങിയിരുന്നു. ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്സ് സ്റ്റംപ് ചെയ്താണ് രോഹിത് പുറത്തായത്.
ഏഴുറണ്‍സെടുത്ത പൂജാരയെ ഒലി പോപ്പ് റണ്‍ ഔട്ടാക്കി. സിംഗിളെടുക്കാന്‍ ശ്രമിച്ച താരം തിരിച്ച് ക്രീസിലേക്ക് കയറുമ്ബോഴേക്കും ഒലി പോപ്പ് പന്ത് വിക്കറ്റ് കീപ്പര്‍ ഫോക്സിന്റെ കൈയ്യിലെത്തിച്ചു. അതിവേഗത്തില്‍ താരം റണ്‍ ഔട്ടാക്കി. പൂജാരയുടെ ബാറ്റ് ക്രീസിലെത്തിയിരുന്നെങ്കിലും പൂജാരയുടെ കൈയ്യില്‍ കൈയ്യില്‍ നിന്നും ബാറ്റ് വഴുതി വീണു. ഇതോടെ താരം റണ്‍ ഔട്ടായി.