ഹോംഗ്കോങിനെ 40 റൺസിന് തകർത്തു ഇന്ത്യ ഏഷ്യ കപ്പ് സൂപ്പർ ഫോറിൽ

ദു​ബാ​യ്: ക്രി​ക്ക​റ്റി​ലെ കു​ഞ്ഞ​ന്‍​മാ​രാ​യ ഹോ​ങ്കോം​ഗി​നെ​തി​രെ ഇ​ന്ത്യ​ക്ക് 40 റ​ണ്‍​സ് വി​ജ​യം.
തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ജ​യ​ത്തോ​ടെ ഇ​ന്ത്യ സൂ​പ്പ​ര്‍ ഫോ​റി​ല്‍ ക​ട​ന്നു.

ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 194 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഹോ​ങ്കോം​ഗി​ന് 152 റ​ണ്‍​സ് ക​ണ്ടെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. 41 റ​ണ്‍​സ് എ​ടു​ത്ത ബാ​ബ​ര്‍ ഹ​യാ​ത്തും കി​ഞ്ചി​ത് ഷാ​യും (30) മാ​ത്ര​മാ​ണ് ഹോ​ങ്കോം​ഗ് നി​ര​യി​ല്‍ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

വാ​ല​റ്റ​ത്ത് ആ​യി​സാ​സ് ഖാ​നും (26) സ്കോ​ട്ട് മ​ക്ചെ​നി​യും (16) ന​ട​ത്തി​യ പോ​രാ​ട്ടം തോ​ല്‍​വി ഭാ​രം കു​റ​ച്ചു. ജ​യി​ച്ചെ​ങ്കി​ലും പേ​സ​ര്‍​മാ​രാ​യ അ​വേ​ശ് ഖാ​നും (നാ​ല് ഓ​വ​റി​ല്‍ 53) അ​ര്‍​ഷ്ദീ​പ് സിം​ഗും (നാ​ല് ഓ​വ​റി​ല്‍ 44) ത​ല്ലു​വാ​ങ്ങി​യ​ത് ഇ​ന്ത്യ​ക്ക് ത​ല​വേ​ദ​ന​യാ​യി.

കോ​ഹ്‌​ലി​യു​ടേ​യും (59) സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ​യും (68) അ​ര്‍​ധ സെ​ഞ്ചു​റി​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. റ​ണ്‍​വ​ര​ള്‍​ച്ച​യ്ക്ക് അ​റു​തി ക​ണ്ടെ​ത്തി​യ വി​രാ​ട് കോ​ഹ്‌​ലി​യും സൂ​ര്യ​നാ​യി ക​ത്തി​ക്ക​യ​റി​യ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വു​മാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗി​സി​ന്‍റെ ഹൈ​ലൈ​റ്റ്. ഇ​രു​വ​രും പു​റ​ത്താ​കാ​തെ നി​ന്നു.

44 പ​ന്തി​ല്‍ മൂ​ന്ന് സി​ക്സും ഒ​രു ബൗ​ണ്ട​റി​യും ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്സി​നെ സൂ​ര്യ​കു​മാ​റാ​യി​രു​ന്നു പ്ര​തീ​ക്ഷ​ക​ളു​ടെ ബൗ​ണ്ട​റി ക​ട​ത്തി​യ​ത്. 26 പ​ന്തി​ല്‍ ആ​റ് സി​ക്സും ആ​റ് ബൗ​ണ്ട​റി​യും സൂ​ര്യ​കു​മാ​റി​ന്‍റെ ബാ​റ്റി​ല്‍​നി​ന്നും പി​റ​ന്നു. അ​വ​സാ​ന ഓ​വ​റി​ല്‍ നാ​ല് സി​ക്സ​ര്‍ ഉ​ള്‍​പ്പെ​ടെ 26 റ​ണ്‍​സാ​ണ് സൂ​ര്യ​കു​മാ​ര്‍ അ​ടി​ച്ചെ​ടു​ത്ത​ത്.

സൂ​ര്യ-​കോ​ഹ്‌​ലി കൂ​ട്ടു​കെ​ട്ട് 42 പ​ന്തി​ല്‍ 98 റ​ണ്‍​സാ​ണ് കൂ​ട്ടി​ച്ചേ​ര്‍​ത്ത​ത്. ഓ​പ്പ​ണ​ര്‍​മാ​രാ​യ രോ​ഹി​ത് ശ​ര്‍​മ​യും (21) കെ.​എ​ല്‍ രാ​ഹു​ലും (36) പ​തി​ഞ്ഞ തു​ട​ക്ക​മാ​ണ് ന​ല്‍​കി​യ​ത്. രോ​ഹി​ത് പു​റ​ത്താ​യി കോ​ഹ്‌​ലി വ​ന്നി​ട്ടും സ്കോ​ര്‍ കു​തി​ച്ചി​ല്ല. കോ​ഹ്‌​ലി​ക്ക് കൂ​ട്ടാ​യി സൂ​ര്യ​കു​മാ​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്സി​ന്‍റെ സൂ​ര്യ​ന്‍ ഉ​ദി​ച്ച​ത്. ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച്‌ ഋ​ഷ​ഭ് പ​ന്തി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...