ലഡാക്കിൽ ഇന്ത്യയുടെ മിന്നൽ നീക്കം;റിക്വിൻ മേഖലയുടെ നിയന്ത്രണം ഇന്ത്യൻ സൈന്യം ഏറ്റെടുത്തു ,പിന്മാറണമെന്ന് ചൈന


ലഡാക്കിൽ നിരന്തരം പ്രകോപനം സൃഷ്ടിക്കുന്ന ചൈനയുടെ നീക്കങ്ങൾക്കു തിരിച്ചടിയായി ഇന്ത്യയുടെ മിന്നൽ നീക്കം. തന്ത്ര പ്രാധാന്യമുള്ള റിക്വിൻ -ഹുനാൻ മേഖലയുടെ നിയന്ത്രണം ഇന്ത്യൻ സൈന്യം ഏറ്റെടുത്തു. ലഡാക്കിലെ ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങൾ പൂർണ്ണമായും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഈ മേഖലയുടെ നിയന്ത്രണം ഇന്ത്യയെ സഹായിക്കും.
അതീവ രഹസ്യമായി ഇന്ത്യൻ സ്‌പെഷ്യൽ ഫ്രോന്റിയർ ഫോഴ്സ് നടത്തിയ നീക്കങ്ങളാണ് റീക്വീന് മേഖലയുടെ നിയന്ത്രണം ലഭിക്കാൻ വഴിയൊരുക്കിയത്.റോയുടെ കീഴിലുള്ള സൈനീക വിഭാഗമാണ് ഐ.എസ്.എഫു്.എഫു് .
സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് നീക്കം ഏകോപിപ്പിക്കുന്നതെന്നു അറിയുന്നു.
ഏതാണ്ട് നാലു കിലോമീറ്റർ വിസ്തൃതിയിൽ 4600 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് ഇന്ത്യൻ സൈന്യം റിക്വെൻ മേഖലയിൽ കൂടുതലായി നിയന്ത്രിക്കുന്നത്.ഹുനാൻ കോസ്റ്റ് പ്രദേശത്തെ മലനിരകളിൽ നിയന്ത്രണം ലഭിക്കുന്നത് സൈനീകപരമായി ഇന്ത്യക്കുനേട്ടമാണ്. ലഡാക്കിലെ ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കുന്നതോടൊപ്പം സൈനീക വിന്യാസത്തിനും സഹായിക്കും.ചൈനയുടെ കീഴിലുള്ള സ്പാൻഗൂർ മേഖലയിൽ ചൈനീസ് സൈനീക നീക്കത്തിന് തടയിടാനും റിക്വെൻ താഴ്വരയുടെ നിയന്ത്രണം ഇന്ത്യയെ സഹായിക്കും.ചൈനയുടെ മാസങ്ങളായി തുടരുന്ന കടന്നുകയറ്റത്തിന് മറുപടിയായാണ് ഈ നീക്കത്തെ കാണുന്നത്. ദീഘനാളെത്തേക്കുള്ള കാവൽ നീക്കമാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഇരു രാജ്യങ്ങളും പൊതുവായി അതിർത്തി കാക്കുന്ന പ്രദേശമാണ് റിക്വെൻ താഴ്വര .ഇന്ത്യക്കു അവകാശപ്പെട്ട മേഖല കൂടിയാണിത്.

ഇന്ത്യ-ചൈന ചർച്ച തുടങ്ങി

അതിർത്തിയിൽ ഉരുണ്ടു കൂടിയിരിക്കുന്ന സംഘർഷം ലഘൂകരിക്കാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള ബ്രിഗേഡ്-കമാണ്ടർ തല ചർച്ച തുടങ്ങി. ഒമ്പതര മണിക്ക് ചർച്ച തുടങ്ങാമെന്ന് ചൈന അറിയിച്ചെങ്കിലും 10 മണിക്കേ സാധിക്കൂ എന്ന് ഇന്ത്യ നിലപാട് എടുക്കുകയായിരുന്നു.അതായത് ഇന്ത്യ കർക്കശമായ നിലപാട് സ്വീകരിക്കുന്നു എന്നർത്ഥം.
റിക്വെൻ പാസിൽ ഇന്ത്യ അതിക്രമിച്ചു കയറിയതായി പരാതിപ്പെട്ടു ചൈന രംഗത്തു വന്നു.ചൈനയുടെ പരമാധികാരത്തിൻമേലുള്ള കടന്നു കയറ്റത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് ചൈന ആവശ്യപ്പെട്ടു.അതെ സമയം ചൈനയുടെ കടന്നുകയറ്റത്തെ സ്വാഭാവികമായി പ്രതിരോധിക്കയാണ് ചെയ്തതെന്നാണ് ഇന്ത്യ വിശദീകരിക്കുന്നത്. മാസങ്ങളായി ലഡാക്കിൽ തുടരുന്ന ചൈനീസ് കടന്നുകയറ്റം പ്രതിരോധിക്കാൻ നടപടികൾ സ്വീകരിച്ചതായി ഇന്ത്യ വ്യക്തമാക്കി. ചൈനയാണ് പ്രകോപനങ്ങൾക്കു തുടക്കമിടുന്നതെന്നും ഇന്ത്യ തിരിച്ചടിച്ചിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....