ഇന്ത്യ പൊരുതുന്നു

ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ പൊരുതുന്നു. ആദ്യ ഇന്നിങ്സില്‍ ഇന്ത്യ നല്‍കിയ 78 റണ്‍സിന് പകരം ഇംഗ്ലണ്ട് ഒന്നാമിന്നിങ്സില്‍ നേടിയ 432 എന്ന സ്കോറും 354 റണ്‍സിന്റെ ലീഡും മറികടക്കാന്‍ ഇന്ത്യ രണ്ടാമിനിങ്‌സില്‍ കളി നിര്‍ത്തുമ്ബോള്‍ ഭേദപ്പെട്ട നിലയിലാണ്. 2 വിക്കറ്റിനു 215 റണ്‍സ് നേടിയിട്ടുണ്ട്.

ജോ റൂട്ടിന്റെ സെഞ്ച്വറി ആണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറില്‍ എത്തിച്ചത്. ജോ റൂട്ട് 121 റണ്‍സ് നേടി. ഡേവിഡ് മാലാന്‍ 70 റണ്‍സ് നേടിയപ്പോള്‍, ഹസീബ് ഹമീദ് 68 റണ്‍സും, ജോസഫ് ബേണ്‍സ് 61 റണ്‍സും നേടി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി 4 വിക്കറ്റ് നേടിയപ്പോള്‍ സിറാജ്, ജഡേജ, ബുമ്ര എന്നിവര്‍ 2 വിക്കറ്റ് വീതം നേടി.

രണ്ടാമിനിങ്ങ്സില്‍ ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ രാഹുലിനെ നഷ്ടമായെങ്കിലും ഇന്ത്യ പൊരുതിനിന്നു. രോഹിത് 59 റണ്‍സ് നേടിയപ്പോള്‍ 91 റണ്‍സോടെ പൂജാരയും, 45 റണ്‍സോടെ കോഹ്ലിയും ആണ് ക്രീസില്‍. ഇംഗ്ലണ്ടിനു വേണ്ടി ഒല്ലി റോബിന്‍സണ്‍, ക്രൈഗ് ഓവര്‍ട്ടന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...