ചരിത്രത്തിലാദ്യമായി ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ജി.ഡി.പിയിൽ ഇടിവ്

രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ആര്‍ബിഐ റിപ്പോര്‍ട്ട്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും തുടര്‍ച്ചയായ ഇടിവ് രേഖപ്പെടുത്തിയെന്നാണ് ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്ര സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 8.6 ശതമാനത്തിന്റെ ഇടിവാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്കാക്കിയത്. ആദ്യ പാദത്തിലെ ഇടിവ് 23.9 ശതമാനമായിരുന്നു.

2020-21 സാമ്പത്തിക വ൪ഷത്തിലെ ആദ്യ പാദത്തിൽ ജി.ഡി.പിയിൽ 23.9% ത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ജൂലൈ മുതൽ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തുമെന്നാണ് കണക്ക്. 8.6% ഇടിവാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കാക്കിയത്. രണ്ടോ അതിലധികമോ പാദങ്ങളിൽ തുടര്‍ച്ചയായി ജി.ഡി.പിയിൽ ഇടിവ് രേഖപ്പെടുത്തിയാൽ സാങ്കേതികമായി സാമ്പത്തിക മാന്ദ്യം ഉണ്ടായതായി കണക്കാക്കും.

സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ജിഡിപി വളര്‍ച്ച 8.6 ശതമാനം ആയാണ് ചുരുങ്ങിയത്. ഏപ്രില്‍-ജൂണ്‍ വരെയുള്ള ഒന്നാം പാദത്തില്‍ 24 ശതമാനമാണ് ജിഡിപി ഇടിഞ്ഞിരുന്നത്. ഈ മാസം അവസാനത്തോടെ രണ്ടാം പാദത്തിലെ കണക്ക് പുറത്തുവരും. ഇതോടെ രാജ്യം ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമെന്നാണ് ആര്‍.ബി.ഐ കണക്കാക്കുന്നത്.

മോദിയുടെ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തിന്റെ ശക്തിയെ ദുര്‍ബലമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഇത് നാണയപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമായേക്കും. മാന്ദ്യം മുൻകൂട്ടി കണ്ട് മുൻകരുതൽ നടപടികളും ആര്‍.ബി.ഐ സ്വീകരിച്ചുവരുന്നുണ്ട്. അടുത്ത പാദത്തിൽ നില മെച്ചപ്പെടുമെന്നും ആര്‍. ബി.ഐ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം 9.5 ശതമാനത്തിന്റെ സാമ്പത്തിക വളര്‍ച്ചാ കുറവാണ് ആര്‍ബിഐ കണക്കാക്കിയിട്ടുള്ളത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...