രാജ്യത്ത് ഒരു മാസത്തിനിടെ ഫേസ്ബുക്ക് നീക്കം ചെയ്തത് 30 മില്ല്യണ്‍ പോസ്റ്റുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ ഐ ടി നിയമം നടപ്പിലായതോടെ സാമൂഹിക മാദ്ധ്യമങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ഐ ടി നിയമം പാലിക്കാത്ത പോസ്റ്റുകള്‍ക്ക് എതിരെ എന്ത് നടപടിയെടുത്തുവെന്ന് ഓരോ മാസവും ഫേസ്ബുക്ക് അടക്കമുള്ള സാമൂഹിക മാദ്ധ്യമ ഭീമന്മാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കേണ്ടതായുണ്ട്. ഇതനുസരിച്ച്‌ ഫേസ്ബുക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മേയ് 15നും ജൂണ്‍ 15നും ഇടയില്‍ ഇത്തരത്തിലുള്ള 30 മില്ല്യണ്‍ പോസ്റ്റുകള്‍ ടൈംലൈനില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളതായി പറയുന്നു. ഇതേ കാലയളവില്‍ ഏകദേശം രണ്ട് മില്ല്യണ്‍ പോസ്റ്റുകളാണ് ഇന്‍സ്റ്റാഗ്രാം നീക്കം ചെയ്തത്.

ഉപഭോക്താക്കളുടെ സുരക്ഷിതത്വവും സ്വകാര്യതയും സംരക്ഷിക്കുന്നതിനു വേണ്ടി തങ്ങള്‍ മികച്ച ടൂളുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അവയുടെ സഹായത്തോടെ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫേസ്ബുക്ക് പത്രകുറിപ്പിലൂടെ അറിയിച്ചു. നീക്കം ചെയ്ത പോസ്റ്റുകളില്‍ 25 മില്ല്യണ്‍ സ്പാം പോസ്റ്റുകളും 2.5 മില്ല്യണ്‍ പോസ്റ്റുകള്‍ അക്രമാസക്തവും ഭീതിജനകവുമായ ഉള്ളടക്കം അടങ്ങിയതാണ്. 1.8 മില്ല്യണ്‍ നഗ്നതയെ സംബന്ധിക്കുന്നതും മൂന്ന് ലക്ഷം പോസ്റ്റുകള്‍ വര്‍ഗ്ഗീയത നിറഞ്ഞതുമാണ്.

ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് പൂര്‍ണമായ റിപ്പോര്‍ട്ട് അല്ലെന്നും ഇതേ കാലയളവിലെ വിശദമായ റിപ്പോര്‍ട്ട് ഈ മാസം 15ന് പ്രസിദ്ധീകരിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. വാട്സാപ്പ് വിവരങ്ങള്‍ കൂടി അടങ്ങിയതാകും ജൂലായ് 15ന് ഇറങ്ങുന്ന റിപ്പോര്‍ട്ട്

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...