ഇന്ത്യ- ശ്രീലങ്ക ടീമുകള്‍ ഇന്ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലുവര ലങ്കന്‍ ടീമും അഞ്ച് മണിമുതല്‍ എട്ടുവരെ ഇന്ത്യയും പരിശീലനം നടത്തും. മത്സരത്തിന് വേണ്ടി പൂർണ സജ്ജമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ.കൊല്‍ക്കത്തയില്‍ നിന്ന് പ്രത്യേക വിമാനത്തിൽ തലസ്ഥാനത്തെത്തിയ ഇന്ത്യ -ശ്രീലങ്ക ടീമുകള്‍ പ്രത്യേകമായ സജ്ജമാക്കി ഹോട്ടലുകളിൽ വിശ്രമത്തിലാണ്. ഹോട്ടലിലെ വിശ്രമത്തിന് ശേഷം ഇരു ടീമുകളും ഇന്ന് പരിശീലനത്തിന് ഇറങ്ങും. ഉച്ചയ്ക്ക് ഒരുമണിക്ക് പരിശീലനത്തിന് എത്തുന്ന ലങ്കന്‍ ടീം നാല് മണിവരെ പരിശീലനം നടത്തും. ഇന്ത്യൻ ടീമിന്റെ പരിശീലനം വൈകിട്ട് അഞ്ച് മണിമുതല്‍ എട്ടുമണിവരെയാണ്. ട്വന്റി ട്വന്റിക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് രോഹിതിന്റെ സംഘം. നാണക്കേട് ഒഴിവാക്കാന്‍ ആശ്വാസ ജയമാണ് ശ്രീലങ്കയുടെ ലക്ഷ്യം. കാര്യവട്ടത്ത് ഇത് രണ്ടാം തവണയാണ് ഏകദിന മത്സരം എത്തുന്നത്. ആദ്യം നടന്ന ഏകദിനത്തില്‍ വെസ്റ്റ്ഇന്‍ഡീസിനെ ഇന്ത്യ അനായാസം തോല്‍പ്പിച്ചിരുന്നു. മത്സരത്തിന്റെ പരമാവധി ടിക്കറ്റുകള്‍ ഇന്ന് കൊണ്ടു വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്.വീണ്ടുമൊരു ഏകദിന മത്സരം കാര്യവട്ടത്ത് എത്തുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ബാറ്റിങിന് അനുകൂലമായ പിച്ചില്‍ റണ്ണൊഴുകമെന്ന പ്രതീക്ഷയിലും.
ഇന്ത്യ- ശ്രീലങ്ക മത്സരം: ടീമുകൾ ഇന്ന് പരിശീലനത്തിന് ഇറങ്ങും
Similar Articles
പി എസ് ജി സൗദി ഒാള്സ്റ്റാർ പോരാട്ടം നാളെ
ക്ലബ് ഫുട്ബോളിലെ ഗ്ളാമർ പോരിനൊരുങ്ങി സൗദി അറേബ്യ, റിയാദ് സീസൺ കപ്പിനായുളള പോരാട്ടത്തിൽ ലയണൽ മെസ്സിയുടെ പി.എസ്.ജിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി ഒാള് സ്റ്റാർ ഇലവനും കൊമ്പുകോർക്കും . നാളെ രാത്രി 10.30...
ഹോക്കി;ആദ്യ കളിയില്‍ ഇന്ത്യ സ്പെയ്നിനെ രണ്ട് ഗോളിന് തോല്‍പ്പിച്ചു
അവസാന നിമിഷങ്ങളില്‍ സ്പെയ്ന്‍ വിറപ്പിച്ചെങ്കിലും രണ്ട് ഗോള്‍ ജയവുമായി ഇന്ത്യ ഹോക്കി ലോകകപ്പില്‍ തുടങ്ങി.
അമിത് റോഹിദാസും ഹാര്‍ദിക് സിങ്ങും ഇന്ത്യക്കായി ഗോളടിച്ചു. പൂള് ഡിയില്‍ വെയ്ല്‍സിനെ അഞ്ച് ഗോളിന് തോല്‍പ്പിച്ച ഇംഗ്ലണ്ടാണ് ഒന്നാമത്....
Comments
Most Popular
കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?
Dr. Krishna Kumar KS
Senior Consultant - Microvascular Surgery, Aster MIMS Calicut
മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...
രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ
രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...
‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച് ഇലോണ്‍ മസ്ക്
ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച് രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്.
യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...