റഷ്യന്‍ വാക്സിന്‍ സ്പുട്നിക്കിന്‍റെ നിര്‍മാണം രാജ്യത്ത് ആരംഭിച്ചു

രാജ്യത്ത് റഷ്യൻ നിർമിത കോവിഡ് പ്രതിരോധ മരുന്നായ സ്പുട്നിക് വാക്സിന്റെ നിർമാണം ആരംഭിച്ചു. പ്രതിദിനം ഒരു കോടി ഡോസ് നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. കോവിഡ് മൂന്നാം തരംഗം കുട്ടികൾക്ക് കൂടുതൽ ദോഷകരമാകുമെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ കുറയുമ്പോഴും മരണനിരക്കിൽ ആനുപാതികമായ കുറവില്ലാത്തത് ആശങ്കയാകുന്നുണ്ട്. ഏപ്രിൽ 16ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് കണക്ക് രേഖപ്പെടുത്തിയപ്പോഴും ഇന്ന് 4,454 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

അമേരിക്കയുമായി വാക്സിൻ കരാർ ചർച്ച ചെയ്യാനായി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ന്യൂയോർക്കിലെത്തിയതിന് പിന്നാലെയാണ് രാജ്യത്ത് രാജ്യത്ത് റഷ്യൻ നിർമിത കോവിഡ് പ്രതിരോധ മരുന്നായ സ്പുട്നിക് വാക്സിന്റെ നിർമാണവും ആരംഭിച്ചത്. പനേസിയ ബയോടെകും ആര്‍.ഡി.ഐ.എഫും സംയുക്തമായി നിർമിക്കുന്ന വാക്സിൻ പ്രതിദിനം ഒരുകോടി ഡോസ് വീതം നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ 66 രാജ്യങ്ങൾ അംഗീകരിച്ചിട്ടുള്ള സ്പുട്നിക് വാക്സിന്‍ 91.6 ശതമാനം ഫലപ്രദമാമെന്ന് അധികൃതർ അറിയിച്ചു. അമേരിക്കൻ നിർമിത വാക്സിനായ ഫൈസറുമായി ഡൽഹി മുഖ്യമന്ത്രി ചർച്ച നടത്തിയെങ്കിലും കേന്ദ്ര സർക്കാരുമായി മാത്രമേ വിഷയം ചർച്ച ചെയ്യൂവെന്ന് കമ്പനി അറിയിച്ചതായി ഡൽഹി സർക്കാർ അറിയിച്ചു. അതിനിടെ, കോവിഡ് മൂന്നാം തരംഗം കുട്ടികൾക്ക് കൂടുതൽ ദോഷകരമാകുമെന്ന് ഇതുവരെ സൂചനകളൊന്നുമില്ലെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറഞ്ഞു. ഇത് സ്ഥിരീകരിക്കാനുതകുന്ന തരത്തിൽ ഇതുവരെ ഒരു തെളിവും പുറത്തുവന്നിട്ടില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....