അഹമ്മദബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി 20 മത്സരം ഇന്ന്. രാത്രി ഏഴ് മുതല്‍ അഹമ്മദബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ മത്സരം തത്സമയം കാണാം. അഞ്ച് മത്സരങ്ങളുടെ ടി 20 പരമ്ബര 1-1 എന്ന നിലയിലാണ്.
ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ല. ആദ്യ രണ്ട് ടി 20 മത്സരങ്ങളിലും മോശം പ്രകടനം കാഴ്ചവച്ച ഓപ്പണര്‍ കെ.എല്‍.രാഹുലിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയേക്കും. രോഹിത് ശര്‍മ ഓപ്പണര്‍ സ്ഥാനത്തേക്ക് മടങ്ങിയെത്തും. ഇഷാന് കിഷന് ഓപ്പണറായി തുടരും. സൂര്യകുമാര്‍ യാദവും ടീമില്‍ തുടര്‍ന്നേക്കും.