ഇന്ത്യയിൽ ഒരു ദിവസം കൊണ്ട് നൽകിയത് 1 കോടിയിലധികം കൊവിഡ് വാക്സിൻ; അഭിനന്ദനമറിയിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ ഒരു ദിവസത്തിനകം 1 കോടിയിലധികം കൊവിഡ് -19 വാക്സിൻ ഡോസുകൾ നൽകാനായതിനു അഭിനന്ദനമറിയിച്ച് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ. പ്രതിദിന കുത്തിവെയ്പ്പിലെ ഏറ്റവും വലിയ കണക്കാണിത്. അർഹരായ 50% ജനങ്ങൾക്കും ആദ്യ ഡോസ് വാക്‌സിനേഷൻ നൽകി. ഈ നേട്ടം കൈവരിക്കാനായി സഹായിച്ച ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്കും ലോകാരോഗ്യ സംഘടന അഭിനന്ദനങ്ങൾ അറിയിച്ചു.

ഇത് രാജ്യത്തിന് ഒരു സുപ്രധാന നേട്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നവർക്കും പ്രതിരോധ കുത്തിവയ്പ്പ് വിജയകരമാക്കിയവർക്കും അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ഇന്നലെ മാത്രം 10,064,376 വാക്‌സിൻ ഡോസുകളാണ് നൽകിയത്. ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 621 ദശലക്ഷം ഡോസ് കൊവിഡ് -19 വാക്സിനാണ് ആകെ നൽകിയിട്ടുള്ളത്. 940 ദശലക്ഷം മുതിർന്നവരിൽ പകുതിയിലധികം പേർക്കും ഒരു ഡോസ് വാക്‌സിൻ എങ്കിലും നൽകിയിട്ടുണ്ട്. 15.1 ശതമാനം പേർക്ക് രണ്ട് ഡോസുകളും ലഭിക്കുകയും ചെയ്തു. ഡിസംബറിനകം 18 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും വാക്‌സിനേഷൻ നല്കാനാകുമെന്നാണ് കരുതുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...