ലക്ഷ്യം ആശ്വാസ ജയം; സഞ്ജു കളത്തിലിറങ്ങുമോ ?

ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്ബരയില്‍ ആശ്വാസ ജയം തേടി ഇന്ത്യ നാളെ കളത്തിലിറങ്ങും. പരമ്ബരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനം നാളെ സിഡ്‌നിയിലാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. പരമ്ബര സ്വന്തമാക്കിയ ഓസീസിന് ഇന്ത്യയെ നാണംകെടുത്തി ഏകദിനത്തില്‍ സര്‍വാധിപത്യം നേടുകയാണ് ലക്ഷ്യം. എന്നാല്‍, ആശ്വാസ ജയം മാത്രമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ആദ്യ രണ്ട് മത്സരത്തില്‍ നിറം മങ്ങിയ താരങ്ങള്‍ക്ക് മൂന്നാം ഏകദിനത്തില്‍ പുറത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. ഓപ്പണര്‍ സ്ഥാനത്തേക്ക് ശുഭ്‌മാന്‍ ഗില്ലിനെ പരിഗണിച്ചേക്കും. ആദ്യ രണ്ട് ഏകദിന മത്സരങ്ങളില്‍ കളിച്ച മായങ്ക് അഗര്‍വാളിനെ മാറ്റാനുള്ള സാധ്യതയുണ്ട്.

മറ്റൊരു സാധ്യത ശിഖര്‍ ധവാനൊപ്പം ഉപനായകന്‍ കെ.എല്‍.രാഹുലിനെ ഓപ്പണറാക്കുകയാണ്. അപ്പോഴും മായങ്ക് പുറത്തിരിക്കേണ്ടി വരും. പകരം മനീഷ് പാണ്ഡെ മധ്യനിരയില്‍ സ്ഥാനം പിടിച്ചേക്കും

വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും മലയാളി താരവുമായ സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടാനും നേരിയ സാധ്യതയുണ്ട്. കെ.എല്‍.രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് വന്നാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ എന്ന നിലയില്‍ സഞ്ജുവിനെ പരിഗണിക്കാനാണ് സാധ്യത. 50 ഓവര്‍ കീപ്പ് ചെയ്ത ശേഷം ഉടനെ ഓപ്പണറായി ഇറങ്ങേണ്ടി വരുന്നത് രാഹുലിനെ ശാരീരികമായി തളര്‍ത്തിയേക്കും. ഇത് ഒഴിവാക്കണമെങ്കില്‍ സഞ്ജുവാണ് മറ്റൊരു സാധ്യത. അങ്ങനെ വന്നാല്‍ സഞ്ജുവിന്റെ ആദ്യ ഏകദിന മത്സരമായിരിക്കും ഇത്. ഇന്ത്യയ്ക്ക് വേണ്ടി ടി 20 യില്‍ മാത്രമാണ് സഞ്ജു ഇതുവരെ കളിച്ചിരിക്കുന്നത്.

സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന് പകരം കുല്‍ദീപ് യാദവിനെ പരീക്ഷിച്ചേക്കും. ആദ്യ രണ്ട് ഏകദിനങ്ങളിലും ചഹല്‍ സമ്ബൂര്‍ണ പരാജയമായിരുന്നു. നവ്ദീപ് സൈനിയെ പേസ് നിരയില്‍ നിന്ന് ഒഴിവാക്കും. പകരം ടി.നടരാജന് അവസരം നല്‍കാനാണ് സാധ്യത. ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിച്ച്‌ ശര്‍ദുല്‍ താക്കൂറിനെ ടീമില്‍ കൊണ്ടുവരാനും സാധ്യതയുണ്ട്. ചിലപ്പോള്‍ മൊഹമ്മദ് ഷമിക്കും ജസ്‌പ്രീത് ബുംറയ്‌ക്കും ഒരുമിച്ച്‌ വിശ്രമം അനുവദിച്ചേക്കും. മൂന്നാം ഏകദിനത്തില്‍ അവസരം ലഭിച്ചാല്‍ നടരാജന്റെ ഇന്ത്യയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരമായിരിക്കും അത്.

നാളെ ഇന്ത്യന്‍ സമയം രാവിലെ 9.10 നാണ് മൂന്നാം ഏകദിന മത്സരം ആരംഭിക്കുക. ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നിര്‍ണായകമായിരുന്നു. ടോസ് ലഭിച്ച ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയാണ് രണ്ട് മത്സരങ്ങളിലും ചെയ്തത്. നാളെ ടോസ് ലഭിച്ചാല്‍ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ അപമാനിച്ചു; വിശദീകരണവുമായി വി.പി ശ്രീനിജിൻ

സാബു ജേക്കബ് പൊതുവേദിയിൽ വെച്ച് തന്നെ നിരവധി തവണ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്ന് വി.പി ശ്രീനിജിൻ എംഎൽഎ. ഐക്കര പഞ്ചായത്തിലെ കൃഷി ദിനാഘോഷത്തിലാണ് പരസ്യമായി തന്നെ അപമാനിച്ചത്. പഞ്ചായത്ത് പ്രസിഡന്റടക്കം സദസിലിരിക്കുമ്പോഴായിരുന്നു അപമാനിച്ചത്....

മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്. സിംഗപ്പൂരില്‍...

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി

പാറശ്ശാല ഷാരോണ്‍ രാജ് കൊലക്കേസില്‍ പോലീസിനെ കുരുക്കിലാക്കി ഒന്നാംപ്രതി ഗ്രീഷ്മയുടെ രഹസ്യമൊഴി. പോലീസ് നിര്‍ബന്ധിച്ച്‌ കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്..നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് വിനോദ് ബാബുവിന് മുമ്ബാകെയാണ് രഹസ്യമൊഴി നല്‍കിയത്....