അവസാന അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും

ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലെ അവസാന ഓവറിലെ നാടകീയതയില്‍ കളി ജയിച്ച ആത്മവിശ്വാസത്തില്‍ അവസാന അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും. ഒന്നും മൂന്നും ടി20കളിലെ ജയത്തോടെ നാലാം മത്സരം കൂടി ജയിച്ച്‌ പരമ്ബര നേരത്തേ ഉറപ്പിക്കാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രങ്ങളെയാണ് വ്യാഴാഴ്ച രാത്രിയില്‍ മൊട്ടേരയില്‍ ഇന്ത്യ തകര്‍ത്ത് കളഞ്ഞു. പരമ്ബര 2-2ന് സമനിലയില്‍ നില്‍ക്കേ ഇന്നത്തെ പോരാട്ടമാവും ചാമ്ബ്യന്മാരെ നിര്‍ണ്ണയിക്കുന്നത്.

പരിചയസമ്ബന്നരെല്ലാം തകര്‍ന്നടിയുമ്ബോള്‍ ഈ പരമ്ബരയിലൂടെ അരങ്ങേറ്റം കുറിച്ച ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയുടെ പ്രതീക്ഷ. നാലാം ടി20യില്‍ ഇഷാന്‍ കിഷന് പകരം അവസരം ലഭിച്ച സൂര്യകുമാര്‍ യാദവ് ഇന്ത്യക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി വിശ്വാസം കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ഓപ്പണര്‍മാരായ രാഹുലും രോഹിതും കൂടി പവര്‍ പ്ലേ വെടിക്കെട്ടിന് തുടക്കമിട്ടാല്‍ പരമ്ബര ഇന്ത്യയ്ക്ക് കൈപിടിയിലൊതുക്കാം. ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക്‌ പാണ്ഡ്യ ഫോമിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ബൗളിങ്ങില്‍ നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റും വീഴ്ത്തി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....