ഓവല്‍ ടെസ്റ്റ്: ഇംഗ്ലീഷ് മുന്നേറ്റ നിരയെ കൂടാരം കയറ്റി ഇന്ത്യന്‍ ബൗളര്‍മാര്‍

അനു പെരിങ്ങനാട് || SEPTEMBER 03,2021

ഓവല്‍: ഇന്ത്യക്കെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സ് എന്ന നിലയിലാണ്. 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും, രണ്ട് വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയുമാണ് ഇംഗ്ലണ്ടിന്റെ പ്രമുഖരെ കൂടാരം കയറ്റിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 191 റണ്‍സിന് പുറത്തായിരുന്നു. 127/7 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയ ഷര്‍ദുള്‍ താക്കൂറും ഉമേഷ്‌ യാദവും ചേര്‍ന്നാണ് ഇന്ത്യയുടെ സ്കോര്‍ 191ല്‍ എത്തിച്ചത്.

36 പന്തില്‍ 57 റണ്‍സെടുത്ത താക്കൂറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 50 റണ്‍സെടുത്ത് പുറത്തായി. നേരത്തെ ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് നാല് വിക്കറ്റും ഓലി റോബിന്‍സണ്‍ മൂന്ന് വിക്കറ്റും നേടി. രോഹിത് ശര്‍മ(11), കെ എല്‍ രാഹുല്‍ (17), ചേതേശ്വര്‍ പൂജാര (4), അജിന്‍ക്യ രഹാനെ (14), രവീന്ദ്ര ജഡേജ (10), റിഷഭ് പന്ത് (9), വിരാട് കോഹ്‌ലി (50) എന്നിങ്ങനെയാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരുടെ സംഭാവന.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഭേദപ്പെട്ടതായിരുന്നു. രോഹിത്തും രാഹുലും ചേര്‍ന്ന് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 28 റണ്‍സെടുത്തു. 31 റണ്‍സെടുത്ത ഡേവിഡ് മലനും ക്യാപ്റ്റന്‍ 21 റണ്‍സെടുത്ത ജോ റൂട്ടുമാണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്കോറര്‍. 32 പന്തില്‍ 15 റണ്‍സെടുത്ത ഒല്ലി പോപ്പും, 22 പന്തില്‍ 4 റണ്‍സെടുത്ത ജോണി ബെയര്‍സ്റ്റോയുമാണ് ക്രീസില്‍.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...