എറ്റുമുട്ടാന്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍; അഹമ്മദാബാദില്‍ തീപാറും

ക്രിക്കറ്റിന്‍റെ എല്ലാ ക്ലാസിക്ക് രീതികളേയും തെറ്റിച്ചുകൊണ്ട് രൂപംകൊണ്ട ഫോര്‍മാറ്റായിരുന്നു 20-20. ക്രിക്കറ്റിന്‍റെ ആവേശവും കേവലം മൂന്നുമണിക്കൂറിലേക്ക് ചുരുക്കികളഞ്ഞു കുട്ടിക്രിക്കറ്റ്. അതില്‍ നിലവിലെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. ഇന്ത്യ രണ്ടാം സ്ഥാനത്തും. അതുകൊണ്ടുതന്നെ കൂട്ടത്തിലെ കേമന്‍മാര്‍ ഇന്ന് രാത്രി ഏഴിന് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശം പരകോടിയിലായിരിക്കും.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ടെസ്റ്റ് പരമ്പരയില്‍ നേടിയ 3-1ന്‍റെ ആധികാരിക വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. കൂടാതെ ആ വിജയം ഇന്ത്യയുടെ മേലുള്ള സമ്മര്‍ദവും വള്ളരെയധികം കുറച്ചിട്ടുണ്ട്. മാത്രമല്ല ടീമിലെ പ്രധാന താരങ്ങളെല്ലാം മികച്ച ഫോമിലാണ് എന്നുള്ളതും ഇന്ത്യയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. രോഹിത്ത്, രാഹുല്‍, ധവാന്‍, കോലി പന്ത് തുടങ്ങിയവരും പ്ലെയിങ്ങ് ഇലവനിലേക്കുള്ള വിളി കാത്തുനില്‍ക്കുന്ന സൂര്യകുമാര്‍ അടക്കമുള്ള താരങ്ങളും അടങ്ങുന്ന ബാറ്റിംഗ് നിര അതിശക്തമാണ്. ബോളിംഗില്‍ പേസ് നിരയില്‍ ഭുവിയുടെ തിരിച്ചുവരവും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. മാത്രമല്ല രണ്ടു മികച്ച ടീമുകളെ ഒരേസമയം ഇറക്കാനുള്ള ബെഞ്ച് കരുത്തും ഇന്ത്യയ്ക്കുണ്ട്. പരമ്പര ജയത്തെകൂടാതെ ഒക്ടോബറില്‍ നടക്കുന്ന 20-20 ലോകകപ്പിനുള്ള ടീമിനെ സജ്ജമാക്കുക എന്നൊരു ലക്ഷ്യം കൂടി ടീം മാനേജ്മെന്‍റിനുണ്ട്.

സാധ്യതാ ടീം: രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാ‌ട് കോലി, ശ്രേയസ് അയ്യര്‍/ സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഹര്‍ദിക്ക് പാണ്ട്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ താക്കൂര്‍/ ദീപക്ക് ചഹര്‍, യുസ്‌വേന്ദ്ര ചഹല്‍, നവ്ദീപ് സൈനി/ അക്‌സര്‍ പട്ടേല്‍.

ടെസ്റ്റ് പരമ്പരയിലെ തോല്‍വി ഇംഗ്ലണ്ടിന്‍റെ ആത്മവിശ്വാസത്തിന് ചെറിയ രീതിയില്‍ കുറവ് വരുത്തിയിട്ടുണ്ടെങ്കിലും വ്യത്യസ്തമായൊരു ഫോര്‍മാറ്റില്‍ മറ്റൊരു നായകനുമായി ഇറങ്ങുന്ന ടീം ഏതുവെല്ലുവിളിയും സ്വീകരിക്കാന്‍ സജ്ജമാണ്. ഒയിന്‍ മോര്‍ഗന്‍റെ നേത്വത്തിലിറങ്ങുന്ന ടീം 20-20 ഫോര്‍മാറ്റില്‍ അതിശക്തരാണ്. 20-20യില്‍ നായകനെന്ന രീതിയില്‍ മികച്ച റെക്കോര്‍ഡുള്ള മോര്‍ഗന്‍ നയിച്ച 54 മത്സരങ്ങളില്‍ 31 ലും ഇംഗ്ലീഷ് ടീം വിജയിച്ചിട്ടുണ്ട്. ഡേവിഡ് മാലന്‍, ആര്‍ച്ചര്‍, ബട്‌ലര്‍, സ്റ്റോക്സ് തുടങ്ങിയവരുടെ താരനിര സുശക്തമാണ്.

സാധ്യതാ ടീം: ജേസണ്‍ റോയ്, ജോസ് ബട്ട്‌ലര്‍, ഡേവിഡ് മലാന്‍, ജോണി ബാരിസ്‌റ്റോ, ഒയിന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്ക്‌സ്, മൊയീന്‍ അലി, സാം കരന്‍, ക്രിസ് ജോര്‍ദാന്‍, ആര്‍ച്ചര്‍, ആദില്‍ റഷീദ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...