നോട്ടിംഗ്‌ഹാം ടെസ്റ്റ് ; ഇന്ത്യയുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തി ഇംഗ്ലണ്ട്

ലണ്ടന്‍: നോട്ടിംഗ്ഹാം ടെസ്റ്റില്‍ ഇന്ത്യയുടെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തി ഇംഗ്ലണ്ട്. ഇന്നലെ കളി നിര്‍ത്തുമ്ബോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 125 എന്ന ദുര്‍ബലമായ നിലയിലാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 183ന് ഒതുക്കി ഇന്ത്യന്‍ ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം ബാറ്റിംഗ് നിര തുടക്കത്തിലേ നഷ്ടമാക്കി. മഴ ഇടയ്‌ക്കിടെ തടസ്സപ്പെടുത്തുന്നതും കളിയുടെ രസം കെടുത്തുന്നുണ്ട്.

ഓപ്പണറായി ഇറങ്ങിയ കെ.എല്‍.രാഹുല്‍ 57 റണ്‍സുമായും ഋഷഭ് പന്ത് 7 റണ്‍സുമായും ക്രീസിലുണ്ട്. രോഹിത് ശര്‍മ്മ 36 റണ്‍സ് എടുത്താണ് പുറത്തായത്. തുടര്‍ന്ന് മൂന്ന് മദ്ധ്യനിര താരങ്ങള്‍ ദയനീയമായി പരാജയപ്പെട്ടത് ഇന്ത്യക്ക് അടിയായി. ചേതേശ്വര്‍ പൂജാര(4), വിരാട് കോഹ്‌ലി(0), എന്നിവരെ ആന്‍ഡേഴ്‌സണ്‍ പുറത്താക്കി. അജിങ്ക്യാ രഹാനെ(5) റണ്ണൗട്ടായി. ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഋഷഭ് പന്തിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ. രവീന്ദ്ര ജഡേജയും ഷാര്‍ദ്ദൂല്‍ ഠാക്കൂറുമാണ് ബാറ്റ്‌സ്മാന്‍മാരെന്ന നിലയില്‍ ഇറങ്ങാനുള്ളത്.

ടെസ്റ്റ് സ്‌പെഷ്‌ലിസ്റ്റുകളായ പൂജാരയും രഹാനേയും പുറത്തായത് മികച്ച സ്‌കോര്‍ നേടാനുള്ള ഇന്ത്യയുടെ ശ്രമം തുടക്കത്തിലേ നഷ്ടമാക്കി. ഒപ്പം നേരിട്ട ആദ്യ പന്തില്‍ നായകന്‍ കോഹ്‌ലിയെ പുറത്താക്കി വ്യക്തമായ മേല്‍ക്കൈയാണ് ഇംഗ്ലണ്ട് നേടിയത്. കഴിഞ്ഞ രണ്ടു വര്‍ഷമായി ടെസ്റ്റില്‍ ഒരു സെഞ്ച്വറി പോലും വിരാട് കോഹ്ലി നേടിയിട്ടില്ലെന്നത് ഇന്ത്യയെ കുഴയ്‌ക്കുന്നുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...