ട്വിന്റി 20 ലോകകപ്പ് സന്നാഹ മത്സരം: ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

ദുബായ്: ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 189 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ആറ് പന്തുകള്‍ ശേഷിക്കെ മറികടന്നു. സ്‌കോര്‍: ഇംഗ്ലണ്ട്- നിശ്ചിത 20 ഓവറില്‍ 188/5. ഇന്ത്യ- 19 ഓവറില്‍ 192/3.

അര്‍ധസെഞ്ച്വറി നേടിയ കെഎല്‍ രാഹുലും ഇഷാന്‍ കിഷനും ചേര്‍ന്ന് നല്‍കിയ മികച്ച തുടക്കമാണ് നല്‍കിയത്. 24 പന്ത് നേരിട്ട രാഹുല്‍ 51 റണ്‍സെടുത്താണ് പുറത്തായത്. 46 പന്തില്‍ 70 റണ്‍സ് അടിച്ചെടുത്ത കിഷന്‍ റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ കോലി 11 റണ്‍സെടുത്തും സൂര്യകുമാര്‍ യാദവ് എട്ട് റണ്‍സെടുത്തും പുറത്തായി. 14 പന്തില്‍ 25 റണ്‍സ് നേടി പുറത്താകാതെ നിന്ന റിഷഭ് പന്തും ഹര്‍ദ്ദിക്ക് പാണ്ഡ്യയും ഇന്ത്യയെ വിജയത്തിലെത്തിച്ചു.

ജോണി ബെയര്‍സ്റ്റോ, ലിയാം ലിവിങ്സ്റ്റണ്‍, മോയിന്‍ അലി എന്നിവരുടെ ബാറ്റിങ്ങ് മികവിലാണ് ഇംഗ്ലണ്ട് 188 റണ്‍സിലെത്തിയത്.

ഇന്ത്യയ്ക്കുവേണ്ടി മുഹമ്മദ് ഷമി 40 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നാല് ഓവറില്‍ 43 റണ്‍സ് വഴങ്ങിയ സ്പിന്നര്‍ രാഹുല്‍ ചഹാറും ഒരു വിക്കറ്റെടുത്തു.

നാല് ഓവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും ബൗളിങ്ങില്‍ തിളങ്ങി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...