ഓ​സീ​സി​ന് മോ​ശം തു​ട​ക്കം; 244 റ​ണ്‍​സി​ന് ഇ​ന്ത്യ പു​റ​ത്ത്

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ല്‍ ഇ​ന്ത്യ 244 റ​ണ്‍​സി​ന് പു​റ​ത്താ​യി. 233/6 എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം തു​ട​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 11 റ​ണ്‍​സ് കൂ​ടി കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തി​നി​ടെ വാ​ല​റ്റ​ത്തെ നാ​ല് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി. ഓ​സീ​സി​നാ​യി മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് നാ​ലും പാ​റ്റ് ക​മ്മി​ന്‍​സ് മൂ​ന്നും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി.

മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന നായകന്‍ വി​രാ​ട് കോ​ഹ്‌ലി​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ര്‍. 180 പ​ന്തു​ക​ള്‍ നേ​രി​ട്ട കോ​ഹ്‌​ലി എ​ട്ടു ഫോ​റു​ക​ള്‍ സ​ഹി​തം 74 റ​ണ്‍​സാ​ണെ​ടു​ത്ത​ത്. സെ​ഞ്ചു​റി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്ന കോ​ഹ്‌​ലി അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടെ പി​ഴ​വി​ല്‍ റ​ണ്‍ ഓ​ട്ടാ​യി പു​റ​ത്താ​കു​ക​യാ​യി​രു​ന്നു.

മ​റു​പ​ടി ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ഓ​സീ​സി​ന് ശു​ഭ​ക​ര​മാ​യ തു​ട​ക്ക​മു​ണ്ടാ​യി​ല്ല. ര​ണ്ടാം​ദി​നം രാ​ത്രി​ഭ​ക്ഷ​ണ​ത്തി​ന് പി​രി​യു​മ്ബോ​ള്‍ ഓ​സീ​സ് 35/2 എ​ന്ന നി​ല​യി​ലാ​ണ്. ഓ​പ്പ​ണ​ര്‍​മാ​രാ​യ മാ​ത്യൂ വേ​ഡ് (എ​ട്ട്), ജോ ​ബേ​ണ്‍​സ് (എ​ട്ട്) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ഓ​സീ​സി​ന് ന​ഷ്ട​മാ​യ​ത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...