ഗില്ലാണ് കളിയിലെയും പരമ്ബരയുടേയും താരം. മൂന്ന് കളിയില്‍ നേടിയത് 245 റണ്‍. ഇരുപത്തിരണ്ടുകാരന് 15 ഫോറും ഒരു സിക്സറും പറത്തി. മൂന്നാം വിക്കറ്റില്‍ ഇഷാന് കിഷനൊത്ത് 140 റണ്ണിന്റെ കൂട്ടുകെട്ട്. ആറാം സെഞ്ചുറി നേടിയ സിക്കന്ദര്‍ സിംബാബ്വെയെ വിജയത്തിന് അടുത്തെത്തിച്ചു. രണ്ട് ഓവറില്‍ രണ്ട് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാന്‍ 17 റണ്‍.
പക്ഷേ, നാല്പ്പത്തൊമ്ബതാം ഓവറില്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ ഗില്ലിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ സിംബാബ്വെയുടെ മോഹം പൊലിഞ്ഞു. സിംബാബ്വെയുടെ മൂന്നാമത്തെ ഉയര്‍ന്ന സ്കോറുകാരനായ സിക്കന്ദര്‍ ഒമ്ബത് ഫോറും മൂന്ന് സിക്സറുമടിച്ചു. സ്കോര്‍: ഇന്ത്യ 8–289, സിംബാബ്വെ 276 (49.3).
ഇന്ത്യക്കായി ഇഷാന് കിഷന് (50), ശിഖര്‍ ധവാന് (40), ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ (30) എന്നിവര്‍ തിളങ്ങി. സഞ്ജു സാംസണ് (13 പന്തില്‍ 15) രണ്ട് സിക്സറടിച്ച് മടങ്ങി. സിംബാബ്വെക്കായി ബ്രാഡ് ഇവാന് അഞ്ച് വിക്കറ്റെടുത്തു. ഇന്ത്യന്‍ നിരയില്‍ ആവേശ്ഖാന് മൂന്ന് വിക്കറ്റുണ്ട്. ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, അക്-സര് പട്ടേല്‍ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുണ്ട്.