ന്യൂസീലന്‍ഡിനെ തകർത്തു ഇന്ത്യ

ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്ബരയില്‍ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി ഇന്ത്യ. ഒന്നാം ടി20യില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയരായ ഇന്ത്യയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയെടുത്തത്. സൂര്യകുമാര്‍ യാദവിന്റെയും (62) രോഹിത് ശര്‍മയുടെയും പ്രകടനങ്ങളാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.

40 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സുമടക്കം 155 സ്‌ട്രൈക്കറേറ്റില്‍ കളിച്ച സൂര്യകുമാറാണ് കളിയിലെ താരം. രോഹിത് ശര്‍മ 36 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സുമാണ് നേടിയത്. റിഷഭ് പന്തും (17*) അക്ഷര്‍ പട്ടേലും (1*) പുറത്താവാതെ നിന്നു. ജയത്തോടെ മൂന്ന് മത്സര പരമ്ബരയില്‍ 1-0ന് മുന്നിലെത്താനും ഇന്ത്യക്ക് സാധിച്ചു. രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ കൂട്ടുകെട്ട് ഒന്നിച്ച ആദ്യ മത്സരത്തില്‍ തന്നെ ഇന്ത്യക്ക് ജയിക്കാനായി എന്നതാണ് ശ്രദ്ധേയമായത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടയച്ചു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കളവാണെന്നും ശരത് പറഞ്ഞു. തെളിവ് നശിപ്പിക്കൽ, തെളിവ് ഒളിപ്പിക്കൽ അടക്കമുള്ള കുറ്റം...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് സാബു എം ജേക്കബ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ നേരിട്ട് വോട്ടഭ്യർത്ഥിച്ചെന്ന് ട്വന്റി-ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ്. മൂന്ന് മുന്നണികളുടേയും സംസ്ഥാന തലത്തിലുള്ള നേതാക്കൾ നേരിട്ടും അല്ലാതെയും ട്വന്റി-20യുടെ സഹായം തേടിയെന്നാണ് സാബു എം ജേക്കബ്...

ദക്ഷിണാഫ്രിക്കക്കെതിരെ ധവാൻ ഇന്ത്യൻ ടീമിനെ നയിച്ചേക്കും; യുവതാരങ്ങൾക്ക് സാധ്യത

ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടക്കുന്ന ടി-20 പരമ്പരയിൽ ഇന്ത്യൻ ടീമിനെ ശിഖർ ധവാൻ നയിച്ചേക്കുമെന്ന് റിപ്പോർട്ട്. രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുംറ തുടങ്ങിയ മുതിർന്ന താരങ്ങൾക്കൊക്കെ വിശ്രമം അനുവദിക്കും. മലയാളി താരം...