ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ.
മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി. സ്കോ​ര്‍: ഓ​സ്ട്രേ​ലി​യ 8 ഓ​വ​റി​ല്‍ 90/5. ഇ​ന്ത്യ 7.2 ഓ​വ​റി​ല്‍ 92/4. 20 പ​ന്തി​ല്‍ നാ​ല് വീ​തം സി​ക്സും ഫോ​റും ഉ​ള്‍​പ്പെ​ടെ 46 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്ന ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ ശി​ല്‍​പ്പി. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്സ് (176) എ​ന്ന റി​ക്കാ​ര്‍​ഡും രോ​ഹി​ത് സ്വ​ന്ത​മാ​ക്കി.

പ​വ​ര്‍​പ്ലെ ര​ണ്ട് ഓ​വ​ര്‍, ഒ​രു ബൗ​ള​ര്‍​ക്ക് ര​ണ്ട് ഓ​വ​ര്‍, ഡ്രി​ങ്ക്സ് ബ്രേ​ക്ക് ഇ​ല്ല, സ്ലോ ​ഓ​വ​റി​ന് പി​ഴ​യി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളോ​ടെ​യാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. കാ​മ​റൂ​ണ്‍ ഗ്രീ​ന്‍ (5), ഗ്ലെ​ന്‍ മാ​ക്സ്‌വെ​ല്‍ (0), ടിം ​ഡേ​വി​ഡ് (2) എ​ന്നി​വ​ര്‍ വേ​ഗം പു​റ​ത്താ​യി. എ​ന്നാ​ല്‍, ആ​രോ​ണ്‍ ഫി​ഞ്ചും (15 പ​ന്തി​ല്‍ 31) മാ​ത്യു വേ​ഡും (20 പ​ന്തി​ല്‍ 43 നോ​ട്ടൗ​ട്ട്) ഓ​സ്ട്രേ​ലി​യ​യെ കൈ​പി​ടി​ച്ചു.

മ​റു​പ​ടി​ക്ക് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്കാ​യി രോ​ഹി​ത് ശ​ര്‍​മ​യും കെ.​എ​ല്‍. രാ​ഹു​ലും ആ​ദ്യ ഓ​വ​റി​ല്‍ മൂ​ന്ന് സി​ക്സ് ഉ​ള്‍​പ്പെ​ടെ 20 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. രാ​ഹു​ല്‍ (10), വി​രാ​ട് കോ​ഹ്‌ലി (11), ​സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (0) എ​ന്നി​വ​രെ ആ​ദം സാം​പ പു​റ​ത്താ​ക്കി. ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ (9) പാ​റ്റ് ക​മ്മി​ന്‍​സി​നും വി​ക്ക​റ്റ് ന​ല്‍​കി. എ​ന്നാ​ല്‍, കൂ​ടു​ത​ല്‍ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യും (20 പ​ന്തി​ല്‍ 46 നോ​ട്ടൗ​ട്ട്), ദി​നേ​ഷ് കാ​ര്‍​ത്തി​കും (ര​ണ്ട് പ​ന്തി​ല്‍ 10 നോ​ട്ടൗ​ട്ട്) ചേ​ര്‍​ന്ന് ഇ​ന്ത്യ​ക്ക് ജ​യം സ​മ്മാ​നി​ച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദം: പേര് വിലക്കി ഫിലിം ചേംബർ

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേര് വിലക്കി ഫിലിം ചേംബർ. ഹിഗ്വിറ്റ എൻ.എസ് മാധവന്റെ പ്രശസ്തമായ നോവലെന്നും ചേംബർ. അതേസമയം ഹിഗ്വിറ്റ എന്ന പേര് പിൻവലിക്കില്ലെന്ന നിലപാട് സംവിധായകൻ...

‘ക്ഷണിക്കപ്പെട്ടത് ജൂറി തലവനായി, ചെയ്തത് എന്റെ ജോലി മാത്രം’; കശ്മീര്‍ ഫയല്‍സ് വിവാദത്തില്‍ വിശദീകരണവുമായി നാദവ് ലാപിഡ്

‘ദ കശ്മീര്‍ ഫയല്‍സ്’ സിനിമയെ വള്‍ഗര്‍, പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിച്ച ഗോവന്‍ ചലച്ചിത്രമേള ജൂറി തലവനും ഇസ്രയേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡിനെതിരെ വിമര്‍ശനം ശക്തമാകുകയാണ്. ഈ ചിത്രം കണ്ടിട്ട് അസ്വസ്ഥതയും നടുക്കവുമുണ്ടായെന്നും ഈ...

പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ഇന്ന് മുതല്‍

ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ അതിന്‍റെ രണ്ടാം ഘട്ടത്തില്‍. ലെവല്‍ 2ല്‍ ഇന്ന് മുതല്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍. ജയിക്കുന്ന ടീമിനു മാത്രമേ ഇന്നുമുതല്‍ ഖത്തറില്‍ സ്ഥാനമുള്ളൂ. അതുകൊണ്ടുതന്നെ ജയം മാത്രം ലക്ഷ്യംവച്ച്‌ ഇന്നു...