ഗ്രീന്‍ഫീല്‍ഡില്‍ നിന്ന് ജയത്തോടെ മടങ്ങി ഇന്ത്യ; സൗത്ത് ആഫ്രിക്കയെ 8 വിക്കറ്റിന് വീഴ്ത്തി

തിരുവനന്തപുരം: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്ബര സ്വന്തമാക്കിയതിന് പിന്നാലെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരേയും ജയത്തോടെ തുടങ്ങി ഇന്ത്യ.

ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന പരമ്ബരയിലെ ആദ്യ ട്വന്റി20യില്‍ 8 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

മൂന്ന് വിക്കറ്റ് പിഴുത അര്‍ഷ്ദീപ് സിങ് ആണ് കളിയിലെ താരം. സൗത്ത് ആഫ്രിക്കയെ 106 റണ്‍സില്‍ ചുരുട്ടിക്കെട്ടിയതിന് ശേഷം 16.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. രാഹുലും സൂര്യകുമാര്‍ യാദവും അര്‍ധ ശതകം കണ്ടെത്തി.

ചെയ്‌സിങ്ങിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് രോഹിത്തിനെ നഷ്ടമായി. 2 പന്തില്‍ നിന്ന് ഡക്കായി റബാഡയുടെ പന്തിലാണ് രോഹിത് മടങ്ങിയത്. പിന്നാലെ മൂന്ന് റണ്‍സ് എടുത്ത് വിരാട് കോഹ് ലിയും മടങ്ങി. എന്നാല്‍ രാഹുലിനൊപ്പം ക്രീസില്‍ നിലയുറപ്പിച്ച സൂര്യകുമാര്‍ തകര്‍ത്തു കളിച്ചു. 33 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്‌സും പറത്തിയാണ് സൂര്യകുമാര്‍ യാദവ് 50 റണ്‍സ് എടുത്തത്. സൂര്യകുമാര്‍ യാദവ് ട്വന്റി20 റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്കും എത്തി.

2.4 ഓവറില്‍ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടം

നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സ് എടുക്കാന്‍ മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചത്. കേശവ് മഹാരാജും ഐഡന്‍ മാര്‍ക്രവും വെയ്ന്‍ പാര്‍നെലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ചെറുത്തുനില്‍പ്പ് നടത്തിയത് കൊണ്ട് മാത്രമാണ് ടീം സ്‌കോര്‍ നൂറ് റണ്‍സ് കടന്നത്.

കേശവ് മഹാരാജാണ് ടോപ്പ് സ്‌കോറര്‍. 41 റണ്‍സാണ് കേശവ് മഹാരാജ് നേടിയത്. കാര്യവട്ടത്ത് ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് വെറും 2.4 ഓവറില്‍ ആദ്യ അഞ്ച് വിക്കറ്റ് നഷ്ടമാവുമ്ബോള്‍ ടീം സ്‌കോര്‍ രണ്ടക്കം കടന്നിരുന്നില്ല. ഒമ്ബത് റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതോടെ ട്വന്റി 20 ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നഷ്ടമാകുമ്ബോഴുള്ള ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ ടീം സ്‌കോറെന്ന റെക്കോര്‍ഡാണ് തിരുവനന്തപുരത്ത് പിറന്നത്. 2007ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 10 റണ്‍സെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായതായിരുന്നു ഇതിന് മുമ്ബത്തെ ദക്ഷിണാഫ്രിക്കയുടെ വലിയ തകര്‍ച്ച.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...