രണ്ടാം 20 ട്വന്റിയില്‍ ഇന്ത്യക്ക് 16 റണ്‍ ജയം

കര്‍പ്പന്‍ സെഞ്ചുറിയുമായി ഡേവിഡ് മില്ലര്‍ മിന്നിയിട്ടും ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ റണ്‍മല കടക്കാനായില്ല.

ആവേശകരമായ രണ്ടാം ട്വന്റി 20യില്‍ 16 റണ്ണിനാണ് ഇന്ത്യന്‍ ജയം.

മൂന്നു മത്സര പരമ്ബര 2-0ന് സ്വന്തമാക്കി. സ്കോര്‍: ഇന്ത്യ 3-237, ദക്ഷിണാഫ്രിക്ക 3-221.

ബാറ്റെടുത്തവരെല്ലാം തിളങ്ങിയ മത്സരത്തില്‍ മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തില്‍ ഇന്ത്യ അടിച്ചെടുത്തത്‌ 237 റണ്‍. 22 പന്തില്‍ 61 റണ്ണുമായി സൂര്യകുമാര്‍ പട നയിച്ചപ്പോള്‍ ലോകേഷ്‌ രാഹുലും (28 പന്തില്‍ 57) വിരാട്‌ കോഹ്‌ലിയും (28 പന്തില്‍ 49*) മോശമാക്കിയില്ല. ക്യാപ്‌റ്റന്‍ രോഹിത്‌ ശര്‍മ 37 പന്തില്‍ 43 റണ്ണുമെടുത്തു.

അവസാന 10 ഓവറില്‍ 141 റണ്ണാണ്‌ ഇന്ത്യ നേടിയത്‌.മറുപടിക്കെത്തിയ ദക്ഷിണാഫ്ര-ിക്ക 3-221 റണ്ണടിച്ചു. മില്ലര്‍ 47 പന്തില്‍ 106 റണ്ണുമായി പുറത്താകാതെനിന്നു. ഏഴ് സിക്സര്‍, എട്ട് ഫോര്‍. ക്വിന്റണ്‍ ഡി കോക്ക് 48 പന്തില്‍ 69 റണ്ണെടുത്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രാഹുലും രോഹിതും മിന്നി. രാഹുലായിരുന്നു ആക്രമണം ഏറ്റെടുത്തത്‌. ആദ്യ വിക്കറ്റില്‍ ഇരുവരും 96 റണ്‍ ചേര്‍ത്തു. രോഹിതായിരുന്നു ആദ്യം മടങ്ങിയത്‌. കേശവ്‌ മഹാരാജിനാണ്‌ വിക്കറ്റ്‌.

ഒരു സിക്‌സറും ഏഴ്‌ ബൗണ്ടറിയും ക്യാപ്‌റ്റന്‍ നേടി. തൊട്ടുപിന്നാലെ രാഹുലിനെയും മഹാരാജ്‌ പുറത്താക്കി. നാല്‌ സിക്‌സറും അഞ്ച്‌ ഫോറും നേടിയിരുന്നു ഇന്ത്യന്‍ വൈസ്‌ ക്യാപ്‌റ്റന്‍.

ഇരുവര്‍ക്കും പിന്നാലെ ഒത്തുചേര്‍ന്ന സൂര്യകുമാറും കോഹ്‌ലിയും തിരിഞ്ഞുനോക്കിയില്ല. വെടിക്കെട്ട്‌ ബാറ്റിങ്‌. സൂര്യകുമാര്‍ ക്രീസില്‍ നിറഞ്ഞാടി. ആധികാരികമായ കളിയില്‍ അഞ്ചുവീതം സിക്‌സറും ഫോറും നിറഞ്ഞു. 18 പന്തിലായിരുന്നു അരസെഞ്ചുറി തികച്ചത്‌.

ട്വന്റി 20യില്‍ 1000 റണ്‍ തികയ്ക്കുന്ന ഏറ്റവും വേഗതയേറിയ ബാറ്ററുമായി. 33 മത്സരത്തില്‍നിന്നായി ആകെ 573 പന്തുകളില്‍ നിന്നാണ്‌ നേട്ടം.ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്‌ (604 പന്തുകള്‍) രണ്ടാമത്‌. ഇല്ലാത്ത റണ്ണിനായി ശ്രമിച്ച്‌ 19–ാംഓവറിലാണ്‌ സൂര്യകുമാര്‍ പുറത്തായത്‌. ഒരു സിക്‌സറും ഏഴ്‌ ഫോറുമായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സില്‍. ദിനേശ്‌ കാര്‍ത്തിക്‌ ഏഴ്‌ പന്തില്‍ 17 റണ്ണുമായി പുറത്താകാതെനിന്നു.

മൈതാനത്ത്‌ പാമ്ബിനെ കണ്ടെത്തിയതിനാല്‍ ഇന്ത്യന്‍ ഇന്നിങ്‌സിനിടെ കളി അല്‍പ്പം വൈകി. പിന്നാലെ ഒരു ഫ്ലഡ്‌ലിറ്റ്‌ അണഞ്ഞതിനെത്തുടര്‍ന്നും മത്സരം കുറച്ചുസമയം നിര്‍ത്തിവച്ചു. നാളെ ഇന്‍ഡോറിലാണ് അവസാന കളി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...