ടോക്യാ: ഒളിമ്ബിക്സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. മീരഭായ് ചാനുവാണ് വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായത്. വനിതകളുടെ ഭാരോദ്വഹനത്തില്‍ 49 കിലോ വിഭാഗത്തിലാണ് മീര രാജ്യത്തിനായി വെള്ളി മെഡലുറപ്പിച്ചത്. സ്നാച്ചില്‍ മീര 87 കിലോഗ്രാം ഉയര്‍ത്തി.
ചൈനയുടെ സിഹിഹു ഹൂവാണ് സ്വര്‍ണം നേടിയത്. 84, 87 കിലോഗ്രാം ഉയര്‍ത്തിയ ചാനു 89 കിലോ ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. അതേ സമയം 94 കിലോ ഉയര്‍ത്തിയാണ് ചൈനീസ് താരം ഒളിമ്ബിക് റെക്കോഡോടെ സ്വര്‍ണം നേടിയത്. ഇന്തോനേഷ്യയുടെ കാന്‍ഡിക് വിന്‍ഡി ഐഷക്കാണ് വെങ്കലം.