അജ്മൽ പി എ ||SEPTEMBER 07,2021
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവി ശാസ്ത്രിക്ക് പിന്നാലെ ഐസൊലേഷനിലായിരുന്ന രണ്ട് പരിശീലകര്‍ക്ക് കൂടി കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ബൗളിംഗ് പരിശീലകന് ഭരത് അരുണ്‍ ഫീല്‍ഡിംഗ് പരിശീലകന് ആര് ശ്രീധര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് . ഇതോടെ ഇവര്‍ക്ക് സെപ്റ്റംബര്‍ 10ന് ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരം നഷ്ടമാകും.
ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന് എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,