ലോകകപ്പ് യോഗ്യതാ: ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഖത്തര്‍ ലോകകപ്പിനായുള്ള യോഗ്യതാ റൗണ്ടില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് 7:30ന് ഖത്തറിലെ ദോഹയിലാണ് മത്സരം.

ഖത്തര്‍, ഒമാന്‍, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ. കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ ഇന്ത്യയുടെ രാഹുല്‍ ഭേകെ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിരുന്നു. പത്ത് പേരായി ചുരുങ്ങിയ ഇന്ത്യ മികച്ച പ്രതിരോധമാണ് പുറത്തെടുത്തത്. ശക്തരായ ഖത്തറിന് ഒരു ഗോളിന് മാത്രമേ വിജയിക്കാനായുള്ളൂ.

ഗ്രൂപ്പിലെ ശക്തരായ ഖത്തറും ഒമാനും ഇതിനോടകം തന്നെ അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ആറു മത്സരങ്ങള്‍ പിന്നിടുമ്ബോള്‍ മൂന്ന് പോയിന്റുമായി ഇന്ത്യ നാലാമതാണ്. ഫിഫ ലോകകപ്പ് കളിക്കാനുള്ള സാധ്യതകള്‍ അടഞ്ഞെങ്കിലും എഎഫ്‌സി കപ്പിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഗ്രൂപ്പില്‍ മൂന്നാമതായി ഫിനിഷ് ചെയ്യുന്ന ടീമിന് എഎഫ്‌സി കപ്പിന്റെ മൂന്നാം റൗണ്ടിലേക്ക് നേരീട്ട് പ്രവേശനം ലഭിക്കും.

ഇന്ന് ബംഗ്ലാദേശിനേയും തുടര്‍ന്നുള്ള മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനേയും പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് മുന്നേറാന്‍ സാധിച്ചേക്കും. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള അഫ്ഘാനിസ്താന് അഞ്ച് പോയിന്റാണ്. ശക്തരായ ഒമാനെയും ഇന്ത്യയെയുമാണ് അഫ്ഘാന്‍ ഇനി നേരിടേണ്ടത്. ഇതില്‍ പ്രതീക്ഷ പുലര്‍ത്തിയാവും ഇന്ത്യ ഇറങ്ങുക.

സ്റ്റാര്‍ സ്പോര്‍ട്സ് 2 എസ്‌ഡി, എച്ച്‌ഡി, സ്റ്റാര്‍ട്ട് സ്പോര്‍ട്സ് 3, സ്റ്റാര്‍ സ്പോര്‍ട്സ് 1 എസ്‌ഡി എന്നീ ടിവി ചാനലുകളിലും എച്ച്‌ഡി, ഡിസ്‌നി+ ഹോട്ടസ്റ്റര്‍ വിഐപി, ജിയോ ടിവി എന്നീ ഒടിടി പ്ലാറ്റുഫോമുകളിലും മത്സരം തത്സമയ സംപ്രേഷണം ചെയ്യും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...