ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം; മെഡല്‍ നേട്ടം 40 വര്‍ഷത്തിനു ശേഷം

ടോക്യോ: ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. ജര്‍മനിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ മെഡല്‍ നേടിയത്. 5- 4 ആണ് സ്‌കോര്‍.40 വര്‍ഷം നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയില്‍ മെഡല്‍ നേടുന്നത്. 1980 മോസ്‌ക്കോ ഒളിംപിക്‌സിലായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം അവസാനമായി മെഡല്‍ നേടിയത്.

ഒന്നിനെതിരേ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ മുന്നേറ്റം നടത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. അവസാന സെക്കന്‍ഡില്‍ ജര്‍മനിക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തിയാണ് നേട്ടം ഉറപ്പിച്ചത്.

ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിംപിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിംപിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിംപിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യയാണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്വിസ് പടയെ കെട്ടുകെട്ടിച്ച്‌ പറങ്കികള്‍

ദോഹ: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ കെട്ടുകെട്ടിച്ച്‌ പറങ്കിപ്പട. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് സ്വിസ് പടയെ പരാജയപ്പെടുത്തി പറങ്കികള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേയ്ക്ക് പ്രവേശിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിന്...

കേരള ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയും ഐസിടി അക്കാഡമിയുമായി കൈകോര്‍ത്ത് ‘ഡിജിറ്റല്‍ യൂത്ത് ഹാക്കത്തോണ്‍’ അവതരിപ്പിച്ച് നെസ്റ്റ് ഡിജിറ്റല്‍

• സംസ്ഥാനത്തെ നിരവധി പ്രൊഫഷണൽ വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതി ഉപകാരപ്രഥമാകും • വിജയികള്‍ക്ക് 1 ലക്ഷം രൂപവരെ സമ്മാനവും നെസ്റ്റ് ഡിജിറ്റലില്‍ തൊഴിലവസരങ്ങളും കൊച്ചി, ഡിസംബര്‍ 7, 2022: കേരളത്തിലെ മുന്‍നിര വ്യവസായ സംരംഭമായ നെസ്റ്റ് ഗ്രൂപ്പിന്റെ...

ദക്ഷിണകൊറിയന്‍ സിനിമ കണ്ടതിന് ഉത്തരകൊറിയയില്‍ വിദ്യാര്‍ഥികള്‍ക്കു വധശിക്ഷ

സീയൂള്‍: അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും സിനിമകള്‍ കണ്ടതിന്‍റെ പേരില്‍ ഉത്തരകൊറിയയില്‍ രണ്ടു വിദ്യാര്‍ഥികളെ വധശിക്ഷയ്ക്കു വിധേയമാക്കിയതായി റിപ്പോര്‍ട്ട്. 16, 17 വയസുള്ള രണ്ട് ആണ്‍കുട്ടിളെയാണു വധിച്ചത്. ഒക്ടോബറില്‍ നടന്ന സംഭവം ഇപ്പോഴാണ് പുറംലോകമറിയുന്നതെന്ന് ഇന്‍ഡിപെന്‍ഡന്‍റ്, മിറര്‍ വെബ്സൈറ്റുകളിലെ...