വാ​ക്​​സി​ന്‍ ​കേ​ന്ദ്ര​ത്തി​ല്‍ ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​​ ത​ട്ടി​പ്പ്​; 500ഓ​ളം ന​ഴ്​​സു​മാ​ര്‍ ദു​ബൈ​യി​ല്‍ ദു​രി​ത​ത്തി​ല്‍

ദു​ബൈ: യു.​എ.​ഇ​യി​ലെ വാ​ക്​​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ വ​ന്‍ ത​ട്ടി​പ്പ്. എ​റ​ണാ​കു​ളം കേ​ന്ദ്രീ​ക​രി​ച്ച്‌​ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യു​ടെ വ​ല​യി​ല്‍​പെ​ട്ട്​ 500ഓ​ളം മ​ല​യാ​ളി ന​ഴ്​​സു​മാ​രാ​ണ്​ ദു​ബൈ​യി​ല്‍ ദു​രി​ത​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 2.5 ല​ക്ഷം മു​ത​ല്‍ മൂ​ന്നു​ ല​ക്ഷം രൂ​പ വ​രെ മു​ട​ക്കി​യാ​ണ്​ ഇ​വ​രെ ദു​ബൈ​യി​ല്‍ എ​ത്തി​ച്ച​ത്. ബി.​എ​സ്​​സി ന​ഴ്​​സി​ങ്ങും ജ​ന​റ​ല്‍ ന​ഴ്​​സി​ങ്ങും ക​ഴി​ഞ്ഞ​വ​രാ​ണ്​ ഇ​വ​രെ​ല്ലാം.

എ​റ​ണാ​കു​ളം ക​ലൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌​ പ്ര​വ​ര്‍​ത്തി​കു​ന്ന ‘ടേ​ക്​ ഓ​ഫ്​’ എ​ന്ന സ്ഥാ​പ​ന​മാ​ണ്​ റി​ക്രൂ​ട്ട്​​മെന്‍റ്​ ന​ട​ത്തി​യ​തെ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കോ​വി​ഡ്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​തി​ന്​ യു.​എ.​ഇ​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍​െ​പ്പ​ടെ ഒ​ഴി​വു​ണ്ടെ​ന്നും ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ ശ​മ്ബ​ളം ന​ല്‍​കാ​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്​​ദാ​നം. ദു​ബൈ​യി​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന ന​ഴ്​​സു​മാ​ര്‍ എ​ന്ന വ്യാ​ജേ​ന ചി​ല സ്​​ത്രീ​ക​ളെ ഉ​പ​യോ​ഗി​ച്ച്‌​ വി​ളി​പ്പി​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ല്‍, വി​സി​റ്റി​ങ്​ വി​സ​യി​ല്‍ യു.​എ.​ഇ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ്​ ത​ട്ടി​പ്പാ​ണെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്. ദു​ബൈ ദേ​ര അ​ല്‍ റി​ഗ​യി​ലെ വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ലെ കു​ടു​സ്സു​മു​റി​യി​ലാ​ണ്​ ഇ​വ​രെ​യെ​ല്ലാം താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പ​ല​രു​ടെ​യും വി​സ കാ​ലാ​വ​ധി ക​ഴി​യാ​റാ​യി. ന​ല്ല ഭ​ക്ഷ​ണ​മി​ല്ല.

ചി​ല​ര്‍ സ്വ​ന്തം നി​ല​യി​ല്‍ അ​ന്വേ​ഷി​ച്ച്‌​ ജോ​ലി​ക്ക്​ ക​യ​റി. ചി​ല​ര്‍ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി. ഹോം ​കെ​യ​റി​ലോ മ​സാ​ജ്​ സെന്‍റ​റി​ലോ ജോ​ലി ന​ല്‍​കാ​മെ​ന്നാ​ണ്​ ഏ​ജ​ന്‍​സി പ​റ​യു​ന്ന​ത്. പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ള്‍ 3000 ദി​ര്‍​ഹം (60,000 രൂ​പ) ന​ല്‍​കാ​െ​മ​ന്നും പ​റ​യു​ന്നു. സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ഏ​ജ​ന്‍​സി​യു​ടെ കൈ​യി​ലാ​ണ്.

പു​തി​യ ത​ട്ടി​പ്പു​മാ​യി കൂ​ടു​ത​ല്‍ ​ആ​ളു​ക​ളെ ഇ​വി​ടേ​ക്ക്​ ദി​വ​സ​വും എ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത ന​ല്‍​കു​മെ​ന്ന്​ പ​റ​​ഞ്ഞ​തോ​ടെ ഭീ​ഷ​ണി​യും മു​ഴ​ക്കു​ന്നു​ണ്ട്.

വീ​ടും സ്ഥ​ല​വും പ​ണ​യം വെ​ച്ചും വാ​യ്​​പ​യെ​ടു​ത്തും വ​ന്ന​വ​രാ​ണ്​ ന​ഴ്​​സു​മാ​രി​ല്‍ ഏ​റെ​യും. നാ​ട്ടി​ലെ എം.​എ​ല്‍.​എ​മാ​ര്‍ വ​ഴി എ​റ​ണാ​കു​ള​ത്തെ ക​മീ​ഷ​ണ​ര്‍ ഓ​ഫി​സ്​ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ല. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും വി​വി​ധ പൊ​ലീ​സ്​ വ​കു​പ്പ്​ മേ​ധാ​വി​ക​ള്‍​ക്കും ഇ-​മെ​യി​ല്‍ വ​ഴി പ​രാ​തി അ​യ​ച്ച​ത്.

ഫി​റോ​സ്​ ഖാ​ന്‍ എ​ന്ന​യാ​ളാ​ണ്​ ഏ​ജ​ന്‍​സി​യു​ടെ ഉ​ട​മ. ഇ​യാ​ളു​ടെ നാ​ല്​ മൊ​ബൈ​ല്‍ ന​മ്ബ​റു​ക​ളും ഇ​പ്പോ​ള്‍ സ്വി​ച്ച്‌​ ഓ​ഫ്​ ആ​ണ്. സ​ത്താ​ര്‍, സെ​യ്​​ദ്, ജോ​ഷി തോ​മ​സ്, ചാ​ള്‍​സ്​ എ​ന്നി​വ​രും​ സം​ഘ​ത്തി​ലു​ണ്ട്​. നി​ല​വി​ല്‍ ദു​ബൈ​യി​ലു​ള്ള ജോ​ഷി തോ​മ​സി​നെ മു​മ്ബ്​​ സ​മാ​ന കേ​സി​ല്‍ എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത്​​ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. വീ​ട്ടു​ജോ​ലി ന​ല്‍​കാ​മെ​ന്ന പേ​രി​ല്‍ അ​ജ്​​മാ​നി​ലും നി​ര​വ​ധി മ​ല​യാ​ളി സ്​​ത്രീ​ക​ളെ ത​ട്ടി​പ്പി​നി​ര​യാ​ക്കി താ​മ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നു​ പി​ന്നി​ലും മ​ല​യാ​ളി ഏ​ജ​ന്‍​റു​മാ​രാ​ണ്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...