സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ മറ്റൊരു ടീമിനും നേടാന്‍ സാധിക്കാത്ത റെക്കോര്‍ഡ് സ്വന്തമാക്കി ഇന്ത്യ.
റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 7 വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തില്‍ സൗത്താഫ്രിക്ക ഉയര്‍ത്തിയ 270 റണ്‍സിന്‍്റെ വിജയലക്ഷ്യം 25 പന്തുകള്‍ ശേഷിക്കെ ഇന്ത്യന്‍ യുവനിര മറികടന്നു. ഈ വിജയത്തോടെ ഏകദിന ക്രിക്കറ്റില്‍ ചേസിങില്‍ 300 വിജയം ഇന്ത്യന്‍ ടീം സ്വന്തമാക്കി.
ഏകദിന ക്രിക്കറ്റില്‍ ചേസിങില്‍ 300 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമെന്ന അഭിമാനനേട്ടം ഇതോടെ ഇന്ത്യന്‍ ടീം സ്വന്തമാക്കി. 257 വിജയം നേടിയിട്ടുള്ള ഓസ്ട്രേലിയ, 237 വിജയം നേടിയ വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളാണ് ഈ നേട്ടത്തില്‍ ഇന്ത്യയ്ക്ക് പുറകിലുള്ളത്.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലും ചേസിങില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ടീം ഇന്ത്യ തന്നെയാണ്. 60 മത്സരങ്ങളില്‍ ഇന്ത്യ ചേസ് ചെയ്ത് വിജയിച്ചിട്ടുണ്ട്.
111 പന്തില്‍ 113 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 84 പന്തില്‍ 93 റണ്‍സ് നേടിയ ഇഷാന് കിഷനുമാണ് മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. സഞ്ജു സാംസണ് 36 പന്തില്‍ 30 റണ്‍സ് നേടി പുറത്താകാതെ നിന്നു. മത്സരത്തിലെ വിജയത്തോടെ പരമ്ബരയില്‍ ഇന്ത്യ സൗത്താഫ്രിക്കയ്ക്കൊപ്പമെത്തി. നാളെയാണ് പരമ്ബരയിലെ മൂന്നാം മത്സരം നടക്കുന്നത്.