ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു കോവിഡ് വാക്സിന് സ്വീകരിച്ചു.രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്സിന് കുത്തിവയ്പ് ആരംഭിച്ചതോടെയാണ് ഉപരാഷ്ട്രപതി വാക്സിന് കുത്തിവെപ്പെടുത്തത് . ചെന്നൈയില്‍നിന്നാണ് വെങ്കയ്യ നായിഡു വാക്സിന് സ്വീകരിച്ചത്.
അതെ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘കോവാക്സീനാ’ണ് പ്രധാനമന്ത്രി സ്വീകരിച്ചത്. അര്‍ഹരായ എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് വാക്സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു.60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാര്ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്സിന് വിതരണം ചെയ്യുന്നത് .