ഇന്ത്യക്കാര്‍ക്ക് ആപ്പിള്‍ പ്രിയം;റെക്കോര്‍ഡ് വരുമാനം

വില കുറച്ചധികമാണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാരേറെയുള്ള ബ്രാന്‍ഡ് ആണ് ആപ്പിള്‍(Apple).

കഴിഞ്ഞ ക്വാര്‍ട്ടറുകളിലേതു പോലെ തന്നെ ഈ ക്വാര്‍ട്ടറിലും മികച്ച വരുമാനം തന്നെയാണ് ആപ്പിളിന് ഇന്ത്യയില്‍ നിന്നും ലഭിച്ചത്.

ഓരോ വര്‍ഷവും ആപ്പിളിന്റെ വരുമാനത്തില്‍ പത്ത് ശതമാനം വര്‍ദ്ധനവുണ്ടായതായി ആപ്പിളിന്റെ സി ഇ ഓ ആയ ടിം കുക്ക് പറയുന്നു. ഇപ്പോളത് സെപ്തംബര്‍ പാദത്തിലെ റെക്കോര്‍ഡായ 42.6 ബില്യണ്‍ ഡോളറിലെത്തി. വിപണികളില്‍ ആപ്പിള്‍ ഉപഭോക്താക്കളുടെ ആവശ്യം ശക്തമാണെന്നും അത് തങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചതാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.

ഉത്സവ സീസോണുകളോടനുബന്ധിച്ച്‌ ഐ ഫോണുകള്‍ക്കും മറ്റും മികച്ച ഓഫറുകളായിരുന്നു ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലെയുള്ള സൈറ്റുകളില്‍ ഉണ്ടായിരുന്നത്. 50000 മുതല്‍ 60000 വരെ വിലയുള്ള ഐഫോണ്‍ 13 , ഫ്‌ലിപ്കാര്‍ട് ല്‍ 50000 രൂപക്ക് താഴെ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കിയിരുന്നു. ഇത് ഉപഭോക്താക്കള്‍ക്കിടയിലുള്ള ഐഫോണ്‍ 13 പ്രിയം വധിപ്പിച്ചു. എന്നാല്‍ വളരെ കുറച്ച്‌ സമയം മാത്രമാണ് ഈ ഓഫര്‍ ലഭ്യമായിരുന്നത്. ആമസോണ്‍ ആകട്ടെ ഐ ഫോണ്‍ 12 സീരീസ് ഫോണുകള്‍ക്കാണ് മികച്ച ഓഫറുകള്‍ നല്‍കിയിരുന്നത്.

കഴിഞ്ഞ രണ്ട വര്‍ഷങ്ങളിലായാണ് ആപ്പിള്‍ ഇന്ത്യയില്‍ ഇത്രമാത്രം വളര്‍ച്ച കൈവരിക്കുന്നത്. സൈബര്‍ മീഡിയ റിസര്‍ച്ച്‌ റിപ്പോര്‍ട്ട് അനുസരിച്ച്‌ 2022 ന്റെ രണ്ടാം പാദത്തില്‍ ഏകദേശം 1.2 മില്യണിനോടടുത്ത് ഐഫോണുകളാണ് ആപ്പിള്‍ വിറ്റഴിച്ചത്. ഐ ഫോണ്‍ 12, 13 എന്നീ ഫോണുകളുടെ വലിയ തോതിലുള്ള വില്പ്പനയാണ് ഇതിനു കാരണമായതെന്നും സൈബര്‍ മീഡിയ റിസര്‍ച്ച്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...