പാക്കിസ്ഥാന് എട്ടിന്റെ പണി കൊടുത്ത് ഇന്ത്യയുടെ തോല്‍വി

ഇന്ത്യക്കെതിരെ ജയം നേടി ലോകകപ്പ് സെമി ഫൈനലിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ജയം പാരയായിരിക്കുന്നത് പാക്കിസ്ഥാനാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ ജയിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന് സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ നേരിയ സാധ്യത പോലും നഷ്ടപ്പെട്ടിരിക്കുകയാണ്.

മൂന്ന് കളികളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പില്‍ ഇപ്പോള്‍ ഒന്നാമത്. 2.772 എന്ന മികച്ച നെറ്റ് റണ്‍റേറ്റും ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ശേഷിക്കുന്ന മത്സരങ്ങള്‍ പാക്കിസ്ഥാനെതിരെയും നെതര്‍ലന്‍ഡ്‌സിനെതിരെയും ആണ്. ഇതില്‍ നെതര്‍ലന്‍ഡ്‌സിനോട് ജയിച്ചാല്‍ തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസം സെമി ഫൈനലില്‍ എത്താം.

ഇന്ത്യയാണ് ഗ്രൂപ്പില്‍ രണ്ടാമത്. മൂന്ന് കളികളില്‍ നിന്ന് നാല് പോയിന്റാണ് ഇന്ത്യക്കുള്ളത്. 0.844 ആണ് നെറ്റ് റണ്‍റേറ്റ്. ബംഗ്ലാദേശിനെതിരെയും സിംബാബ്വെയ്‌ക്കെതിരെയുമാണ് ശേഷിക്കുന്ന മത്സരങ്ങള്‍. രണ്ട് കളികളും ജയിച്ചാല്‍ ഇന്ത്യ സെമിയില്‍ കയറുമെന്ന് ഉറപ്പാണ്.

മൂന്ന് കളികളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള പാക്കിസ്ഥാന്‍ നാലാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും ബംഗ്ലാദേശിനെതിരെയുമാണ് പാക്കിസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഈ രണ്ട് കളികളും ജയിച്ചാല്‍ തന്നെ പാക്കിസ്ഥാന്റെ പോയിന്റ് ആറില്‍ നില്‍ക്കും. മറുവശത്ത് ഇന്ത്യ ശേഷിക്കുന്ന രണ്ട് കളികള്‍ ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് എട്ടാകും. ദക്ഷിണാഫ്രിക്ക ശേഷിക്കുന്ന ഒരു കളി ജയിച്ചാല്‍ തന്നെ ഏഴ് പോയിന്റിലേക്ക് എത്തും. അതായത് പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്താകും. ഇന്ത്യ ദക്ഷിണാഫ്രിക്കയോട് തോറ്റില്ലായിരുന്നെങ്കില്‍ പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിക്കില്ലായിരുന്നു

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...