ഇന്ത്യയിലെ പുതിയ ഐ.ടി നിയമം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സം ;ഐക്യരാഷ്ട്ര സഭ

ഇന്ത്യയില്‍ പുതുതായി കൊണ്ടുവന്ന ഐടി നയം പുനപരിശോധിക്കണമെന്നും അഭിപ്രായ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഐക്യരാഷ്ട്ര സഭ. ഇക്കാര്യം വ്യക്തമാക്കി യുഎന്‍ പ്രത്യേക പ്രതിനിധികള്‍ കേന്ദ്രസര്‍ക്കാരിന് കത്ത് നല്‍കി. സിവില്‍ പൊളിറ്റിക്കല്‍ അവകാശങ്ങളമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ഉടമ്ബടികളുടെ 17, 19 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധമാണ് ഇന്ത്യ തയ്യാറാക്കിയ നിയമങ്ങള്‍. 1979 ഏപ്രിലില്‍ ഇന്ത്യ പ്രസ്തുത ഉടമ്ബടിയെ അംഗീകരിച്ചിരുന്നുവെന്നും യുഎന്‍ പ്രതിനിധി കത്തില്‍ ചൂണ്ടിക്കാട്ടി. പുതിയ ചട്ടം അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസ്സമാണ്. ഇതു പ്രകാരം നിയമവിരുദ്ധമായ പോസ്റ്റുകള്‍ മാത്രമല്ല, യാഥാര്‍ഥ്യം ഉള്ള പോസ്റ്റുകള്‍ പോലും സമ്മര്‍ദ്ദമുണ്ടായാല്‍ നീക്കേണ്ടി വരും. അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും ഐക്യരാഷ്ട്രസഭയിലെ വിദഗ്ധര്‍ വ്യക്തമാക്കി. ജൂണ്‍ 11ന് കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തിലാണ് യുഎന്നില്‍ നിന്നുള്ള മൂന്ന് പ്രത്യേക പ്രതിനിധികള്‍ നിയമനിര്‍മാണത്തിലെ ചില ഭാഗങ്ങള്‍ ‘ഗുരുതരമായ ആശങ്കകള്‍’ പ്രകടിപ്പിക്കുന്നതാണെന്നും ഇവ മനുഷ്യാവകാശ ലംഘനത്തിലേക്ക് നയിച്ചേക്കാമെന്നും ചൂണ്ടിക്കാട്ടുന്നത്. ഐറിന്‍ ഖാന്‍, ക്ലെമന്റ് നയാലെറ്റ്‌സോസി വോള്‍, ജോസഫ് കന്നാറ്റസി എന്നിവരാണ് പ്രത്യേക പ്രതിനിധി അംഗങ്ങള്‍.

ഇതിനുപുറമെ, ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്‌ആപ്പും ഇന്ത്യന്‍ സര്‍ക്കാരും തമ്മിലുള്ള തര്‍ക്കത്തിന്റെ പ്രധാന ഘടകമായ എന്‍ക്രിപ്ഷന്‍ സംബന്ധിച്ചും കത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ പുതിയ ഐടി നിയമങ്ങള്‍ക്കെതിരേ വാട്‌സ്‌ആപ്പ് കഴിഞ്ഞ മാസം ഇന്ത്യക്കാരനെതിരെ കേസെടുത്തിരുന്നു. ഏഴ് പേജുള്ള കത്തില്‍ ഐടി നിയമങ്ങളുടെ മറ്റ് പല കാര്യങ്ങളിലും ആശങ്ക പ്രകടിപ്പിക്കുകയും സര്‍ക്കാരിനോട് മറുപടി തേടുകയും ചെയ്തു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...