ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; ഏഴ് മരണം

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ ഏഴോളം പേര്‍ മരണമടഞ്ഞതായാണ് ലഭിക്കുന്ന വിവരം. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള‌ളില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണെന്നും അതിനാല്‍ മരണസംഖ്യ ഉയരാനാണ് സാദ്ധ്യതയെന്നുമാണ് വിവരം. ഔദ്യോഗിക കണക്കനുസരിച്ച്‌ നാലുപേര്‍ മരണമടഞ്ഞതായും മൂന്നുപേ‌ര്‍ക്ക് ഗുരുതര പരിക്കേ‌റ്റതുള്‍പ്പടെ 637 പേര്‍ക്ക് പരിക്കേ‌റ്റതായും രാജ്യത്തെ ദുരന്ത നിവാരണ ഏജന്‍സി അറിയിച്ചു. രാജ്യത്തെ പ്രമുഖ നഗരമായ മജേനെ സി‌റ്റിയില്‍ നിന്നും ആറ് കിലോമീ‌റ്റര്‍ വടക്കുകിഴക്കായി ഭൂമിക്കടിയില്‍ പത്ത് കിലോമീ‌റ്റര്‍ താഴെയായാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം വെള‌ളിയാഴ്‌ച പുലര്‍ച്ചെ ഒരുമണിക്ക്( ഇന്ത്യന്‍ സമയം വ്യാഴാഴ്‌ച രാത്രി 11.30)ആണ് രാജ്യത്തെ നടുക്കിയ ഭൂചലനമുണ്ടായത്. ഏഴ് സെക്കന്റോളം ശക്തമായ ഭൂചലനമുണ്ടായതായാണ് ലഭ്യമായ വിവരം. ജനങ്ങള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്ന് പുറത്തിറങ്ങിയോടി. നിരവധി ബഹുനില കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. ദ്വീപിലെ ഗവര്‍ണറുടെ ഓഫീസും മാളും, സ്ഥലത്തെ പ്രധാനപ്പെട്ട ഹോട്ടലുകളുമെല്ലാം തകര്‍ന്നവയില്‍ പെടുന്നു. പാലങ്ങള്‍ തകര്‍ന്നതുകാരണം സ്ഥലത്തേക്കുള‌ള വാഹന ഗതാഗതത്തിനും തടസമുണ്ട്.

വ്യാഴാഴ്‌ചയും ഇതേ സ്ഥലത്ത് റിക്‌ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. നിരവധി വീടുകള്‍ ഈ ഭൂചലനത്തില്‍ നശിച്ചിരുന്നു. മൂന്നോളം ഇടങ്ങളില്‍ മണ്ണിടിച്ചിലും ഉണ്ടായതായാണ് വിവരം. നിരന്തരം ഭൂമികുലുക്കമുണ്ടാകുന്ന ‘റിംഗ് ഓഫ് ഫയര്‍’ മേഖലയിലാണ് ഇന്തോനേഷ്യയുടെ സ്ഥാനം. 2018ലും 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും രാജ്യത്തെ പാലു നഗരത്തില്‍ ആയിരക്കണക്കിന് ജനങ്ങളാണ് മരണമടഞ്ഞത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...