ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കും, അജ്ഞാതനായി തിരച്ചില്‍ ഊര്‍ജിതം

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന വിമാനവാഹിനി യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് ബോംബിട്ട് തകര്‍ക്കുമെന്ന അജ്ഞാത ഇമെയില്‍ സന്ദേശം അയച്ചിരിക്കുന്നത്. കപ്പല്‍ശാലയുമായി അടുത്ത ബന്ധമുള്ളവരാകാമെന്നു സംശയം. കപ്പല്‍ശാലയെക്കുറിച്ചു വ്യക്തമായ ധാരണ ഉള്ളയാളാണ് സന്ദേശം അയച്ചിരിക്കുന്നത് എന്നാണ് ഉള്ളടക്കത്തില്‍ നിന്നു വ്യക്തമാകുന്നതെന്നാണു പൊലീസ് വിലയിരുത്തല്‍.

സന്ദേശം പ്രോട്ടോണ്‍ മെയിലായാണ് വന്നിരിക്കുന്നത്. അതിനാല്‍ തന്നെ ഉറവിടം കണ്ടെത്തുക എളുപ്പമല്ല. കപ്പല്‍സാല ഉദ്യോഗസ്ഥരുടെ പേരുകളും പദവികളും കത്തിലുണ്ട്. കൊച്ചി കപ്പല്‍ശാലയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് പൊലീസാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

ഏതെങ്കിലും തരത്തിലുള്ള സൈബര്‍ ആക്രമണം ലക്ഷ്യമിട്ടാണോ സന്ദേശം എന്നും സംശയിക്കുന്നുണ്ട്. ഇന്നലെ സന്ദേശം ലഭിച്ചതിനു പിന്നാലെ ഐഎന്‍എസ് വിക്രാന്തിനു സമീപം നങ്കൂരം ഇട്ടിരിക്കുന്ന നാലു കപ്പലുകളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അതിനാല്‍ തന്നെ ഇതിന് പിന്നില്‍ കൊച്ചി കപ്പല്‍ശാലയിലെ ജീവനക്കാരുടെ പങ്കുണ്ടോയെന്ന് സംശയമുയര്‍ന്നു.

ചൈന, പാക്കിസ്ഥാന്‍ എന്നിവയുടെ ചാരവലയത്തില്‍ താന്‍ പെട്ടുപോയെന്ന് കത്തില്‍ പറയുന്നു. ഇനിയും വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ ബിറ്റ്കോയിനായി പണം കൈമാറണമെന്ന് കത്തില്‍ പറയുന്നുണ്ട്. ജോലിക്കിടെയുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ അയച്ച കത്താണോയെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...