” ആപ്പിലാക്കുന്ന ഓൺലൈൻ വായ്പ ആപ്പുകൾ “

ഓൺലൈൻ ആപ്പുകൾ വഴി വായ്പയെടുത്ത് കടക്കെണിയിൽ ആയി, അസഹനീയമായ രീതിയിൽ ഭീഷണികൾ പതിവായി നേരിടേണ്ടി വരുന്നവരുടെ വാർത്ത ദിനം പ്രതി വർധിച്ചു വരികയാണ്. കോവിഡിനാൽ ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്ത് ആയിരം രൂപ മുതൽ ലക്ഷങ്ങൾ വരെ വായ്പയായി നൽകുന്ന ഇത്തരം ആപ്പുകളെ ആശ്രയിക്കുന്ന മലയാളികളുടെ എണ്ണവും കൂടതലാണ്. അയ്യായിരം രൂപ വായ്പയെടുത്ത് മൂന്ന് മാസംകൊണ്ട് ഏഴ് ലക്ഷം രൂപ കടത്തിലായവരും ഉണ്ട്. സ്നാപ്പിറ്റ് , ഫ്ളിപ്ക്യാഷ്, ലിക്വിഡ് ക്യാഷ്, പൈസാ ലോൺ, ഓക്കെ ക്യാഷ്, തുടങ്ങി നിരവധി ഇൻസ്റ്റന്റ് ലോൺ ആപ്പുകൾ ഗൂഗിൾ പ്ലേയ് സ്റ്റോറിൽ കാണാൻ കഴിയും.

35 ശതമാനം പലിശ നിരക്കോടെയാണ് ഈ കമ്പനികൾ വായ്പകൾ നൽകുന്നത്. അപേക്ഷിച്ച് 5 മിനിറ്റിനുള്ളിൽ തുക കിട്ടുമെങ്കിലും മൊബൈല്‍ ഫോണിലെ ഫോട്ടോകളും ഫോണ്‍ബുക്കും അടക്കം സ്വകാര്യ വിവരങ്ങളെല്ലാം ഇവർ ചോര്‍ത്തിയെടുക്കും. അതായത് കയ്യിലിരുന്ന സ്മാര്‍ട് ഫോണ്‍ ഏറെക്കുറെ പൂര്‍ണമായും വായ്പാ ഇടപാടുകാരന്റെ നിയന്ത്രണത്തിലാകുമെന്ന് സാരം. തിരിച്ചടവ് വൈകിയാൽ സൈബർ ഗുണ്ടായിസം വേറെയും. വായ്പക്കാരന് മാത്രമല്ല കോൺടാക്സിലുള്ള മറ്റുള്ളവരെയും ഇവർ ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. വായ്പാക്കാരൻ്റെ ഫോണിലുള്ള കോൺടാക്ട് നമ്പറുകൾ എടുത്ത് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി ഫ്രോഡാണെന്ന് ചിത്രീകരിക്കും. ഇര പെൺവാണിഭം നടത്തിയെന്നു വരെ പ്രചാരണം നടത്തിയ സന്ദർഭവുമുണ്ട്. ഉടൻ തന്നെ വായ്പ തുക കയ്യിൽ കിട്ടും എന്നതുകൊണ്ട് പുരുഷന്മാർ മാത്രമല്ല നിരവധി സ്ത്രീകളും കുട്ടികളും ഇവരുടെ കെണിയിൽ അകപെട്ടിട്ടുണ്ട്. ഇവർ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം ഏറെയാണ്. ഒന്നിൽ നിന്നെടുത്ത കടം വീട്ടാൻ മറ്റ് ആപ്പുകളെ ആശ്രയിച്ച് ഇതേ രീതിയിൽ കടവും ഭീഷണിയും നേരിട്ട് ആത്മഹത്യയുടെ വക്കിൽ എത്തുന്നവരാണ് അധികവും.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി ഇത്തരം പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും ഇത്തരം സൈബർ ഗുണ്ടയാസത്തിനെതിരെയും ആപ്പുകൾക്കെതിരെയും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. തെലങ്കാനയിൽ കുറ്റകൃത്യങ്ങൾ കൂടുന്നതിന്റെ അടിസ്ഥാനത്തിൽ ചില ഓൺലൈൻ വായ്പ ആപ്പുകളും നിരോധിച്ചു. മഹാരാഷ്ട്രയിൽ കഴിഞ്ഞ ആഴ്ച ഇൻസ്റ്റന്റ് ഓൺലൈൻ ലോൺ ആപ്പുകളുടെ തലപ്പത്തുള്ള 17 പേരെയും അറസ്റ്റ് ചെയ്തിരുന്നു. അതേസമയം കേരളത്തിൽ ഇത്തരത്തിലുള്ള സൈബർ ഗുണ്ടായിസ കേസുകൾ ഓരോന്നായി പുറത്ത് വന്നിട്ടും ശക്തമായ നടപടി സ്വീകരിക്കാനോ മനുഷ്യജീവന് ഭീഷണിയായ ആപ്പുകൾ നിരോധിക്കാനോ ആരും തയ്യാറായിട്ടില്ല. പ്രശ്നത്തിന്റെ അജ്ഞത മൂലം പരാതിക്കാർക്ക് തൃപ്തികരമായ മറുപടിയല്ല നിയമപാലകരിൽ നിന്നും ലഭിക്കുന്നത്. ഇരകളുടെ ജീവനുകൾ നഷ്ടമാകുന്നതിന് മുൻപ് തന്നെ കനത്ത നടപടി സംസ്ഥാന സർക്കാരിൽ നിന്നും സൈബർ വിഭാഗത്തിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...

ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷ കടമയെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരെ എല്ലാവരെയും ഒരുമിപ്പിക്കേണ്ടത് പ്രതിപക്ഷത്തിന്‍റെ കടമയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എല്ലാവരെയും ഒരുമിപ്പിച്ച്‌ കൊണ്ടു പോകാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമമെന്നും രാഹുല്‍ വ്യക്തമാക്കി. ലണ്ടനില്‍ നടന്ന 'ഐഡിയ ഫോര്‍ ഇന്ത്യ' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു...

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന് . മോഹന്‍ലാല്‍ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ താരങ്ങളും ആരാധകരും അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുമുണ്ട്. തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട...