കേന്ദ്ര കാർഷിക നിയമങ്ങൾക്ക് എതിരായ കർഷകർ നടത്തുന്ന പ്രതിഷേതം തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിലെ സിംഘു, ഗാസിപുർ, തിക്രി എന്നിവിടങ്ങളിലും ഡൽഹിയിലെ സമീപ പ്രദേശങ്ങളിലും ജനുവരി 29 ന് രാത്രി 11 മുതൽ ജനുവരി 31 ന് രാത്രി 11 വരെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
സമരകേന്ദ്രങ്ങൾ ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കത്തെ പ്രതിരോധിക്കാൻ ഡൽഹി അതിർത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക് കർഷകർ കൂട്ടത്തോടെ എത്തിയിരുന്നു. ഇതേത്തുടർന്ന്, അതിർത്തികളിൽ സുരക്ഷ കൂട്ടാൻ സർക്കാർ നടപടി സ്വീകരിച്ചിരുന്നു