ഐപിഎല്‍ 2021: ഇന്ന് ഡല്‍ഹി-കൊല്‍ക്കത്ത പോരാട്ടം

അജ്‌മൽ പി എ ||OCTOBER 13,2021

ദുബായ്: ഐപിഎല്‍ കലാശപ്പോരാട്ടത്തിലെ ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്‍ത്താണ് കൊല്‍ക്കത്ത ഡല്‍ഹിയെ നേരിടാന്‍ ഒരുങ്ങുന്നത്. ആദ്യ ക്വാളിഫയറില്‍ ധോണിയുടെ മികവില്‍ തോറ്റുപോയ റിഷാഭ് പന്തിനും കൂട്ടുകാര്‍ക്കും ഇന്ന് ജയിച്ചാല്‍ സ്വപ്നതുല്യമായ ഫൈനലാണ് കാത്തിരിക്കുന്നത്.

ഐപില്‍ രണ്ടാം പാദത്തില്‍ മികച്ച ബാറ്റിങ് നിരയാണ് കൊല്‍ക്കത്തയുടെ കരുത്ത്. മികച്ച ഫോമില്‍ എത്തിയ സുനില്‍ നരെയ്നും ഓയിന്‍ മോര്‍ഗന്‍ എന്ന ക്യാപ്റ്റന്റെ തന്ത്രവും കൊല്‍ക്കത്തയ്ക്ക് ഫൈനലിലേക്കുള്ള സാധ്യത ഏറെയാണ്. ഡല്‍ഹിയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുമ്ബോള്‍ യുവതാരങ്ങളിലേക്കാണ് ക്രിക്കറ്റ് ലോകത്തിന്റെ കണ്ണുകള്‍. മികച്ച ഫോമില്‍ തുടരുന്ന ഡല്‍ഹിയുടെ യുവതാരം പൃഥ്വി ഷാ 14 കളിയില്‍ നിന്ന് 461 റണ്‍സ് കണ്ടെത്തി. ഈ സീസണില്‍ ഏറെ കൈയടി നേടിയ വെങ്കിടേഷ് അയ്യരുടെ നിര്‍ണായക മത്സരത്തിലെ പ്രകടനവും കാത്തിരിക്കുകയാണ് ആരാധകര്‍.

ശിഖര്‍ ധവാനും പൃഥ്വി ഷായും നയിക്കുന്ന ഓപ്പണിങ്ങാണ് ഡല്‍ഹിയുടെ കരുത്ത്. മധ്യനിരയില്‍ ശ്രേയസ് അയ്യറും റിഷാഭ് പന്തും ടീമിനെ മുന്നോട്ട് നയിക്കും. ഷിംറോണ്‍ ഹെറ്റമെയറും തകര്‍പ്പന്‍ ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിയെ തകര്‍ത്തു വിട്ട സുനില്‍ നരെയ്നും ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനും വെങ്കിടേഷ് അയ്യരും ഡല്‍ഹിക്ക് വെല്ലുവിളി ഉയര്‍ത്തും. യുഎഇയില്‍ വച്ച്‌ ഇരു ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ കൊല്‍ക്കത്തയും ഡല്‍ഹിയും ഓരോ ജയം നേടിയിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....