ഐപിഎല്‍ രണ്ടാം പാദത്തിന് ഇന്ന് ആവേശത്തുടക്കം

അജ്‌മൽ പി എ ||SEPTEMBER 19,2021

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം പാദ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ഐപിഎല്ലിലെ ‘എല്‍-ക്ലാസിക്കോ’ പോരാട്ടം എന്ന് വിശേഷിപ്പിക്കുന്ന നിലവിലെ ചാമ്ബ്യന്മാരായ മുംബൈ ഇന്ത്യന്‍സും, ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ പോരാട്ടം.

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാത്രി 7 മുതലാണ് മത്സരം. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ടൂര്‍ണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങളാണ് നീണ്ട ഇടവേളക്ക് ശേഷം പുനരാരംഭിക്കുന്നത്.

ധോണിക്കും സംഘത്തിനും ഇന്ന് നടക്കുന്നത് അഭിമാനപ്പോരാട്ടമാണ്.അതിനൊരു കരണമുണ്ട്. മെയ് 1 ന് നടന്ന ആദ്യ പാദത്തില്‍ ജയത്തിനരികെ നിന്ന ചെന്നൈയെ മുംബൈ പിള്ളേര്‍ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് അടിച്ചുകൂട്ടിയത്. 219 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ മുംബൈ ഇന്നിങ്സിലെ അവസാന പന്തില്‍ 4 വിക്കറ്റുകള്‍ ശേഷിക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഈ സീസണില്‍ മുംബൈയും, ചെന്നൈയും ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടാനൊരുങ്ങുന്നത്. അതുകൊണ്ടുതന്നെ മത്സരം പൊടിപാറുമെന്ന കാര്യത്തില്‍ സംശയമില്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

രാജ്യത്തെ കൊവിഡ് കേസുകളിൽ 23% വർധന, സജീവ കേസുകൾ ഒരു ലക്ഷത്തിനടുത്ത്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.35...

നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു

പ്രശസ്ത നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ...

സ്വപ്‌ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസ്; പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചന കേസില്‍ മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈം ബ്രാഞ്ച്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച തിരുവനന്തപുരത്ത് ഹാജരാകാന്‍ നോട്ടീസ് നല്‍കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ...