ഐപിഎല്‍: ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് ആറ് വിക്കറ്റ് ജയം

അജ്‌മൽ പി എ ||SEPTEMBER 25,2021

ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറ് വിക്കറ്റ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 11 ബോളുകള്‍ ബാക്കിനില്‍ക്കെ ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയിന്റുമായി പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ ഓഫ് സാധ്യത ഉറപ്പിക്കുകയും ചെയ്തു.

ഒന്നാം വിക്കറ്റില്‍ ഋതുരാജ് ഗെഗ്വാദും ഫഫ് ഡുപ്ലെസിയും 71 റണ്‍സ് നേടിയെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായി. 26 പന്തില്‍ 38 റണ്‍സെടുത്ത ഋതുരാജിനെ ചഹാലിന്റെ പന്തില്‍ വിരാട് കോഹ്‌ലി തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. ഡുപ്ലെസിയെ ഗ്ലെന്‍ മാക്സ്‌വെല്ലും പുറത്താക്കി.

എന്നാല്‍ പിന്നിട് ഇറങ്ങിയ മോയിന്‍ അലിയും അമ്ബാടി റായിഡുവും അവസരത്തിനൊത്ത് ബാറ്റ് വീശി. ഇരുവരെയും പുറത്താക്കിയെങ്കിലും സുരേഷ് റെയ്നയും ധോണിയും ടീമിന്റെ ജയം ഉറപ്പിക്കുകയായിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കാത്തിരിപ്പിന് വിരാമം; തൃശൂര്‍ പൂരം വെടിക്കെട്ട് പൂര്‍ത്തിയായി

കാത്തിരിപ്പിനൊടുവില്‍ നടന്ന പൂരം വെടിക്കെട്ടോടെ തൃശൂര്‍ പൂരത്തിന് ഔദ്യോഗികമായി സമാപനം. കനത്ത മഴയെ തുടര്‍ന്ന് ഒമ്പത് ദിവസത്തിനു ശേഷമാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ തേക്കിന്‍കാട് മൈതാനത്ത് പൂരം വെടിക്കെട്ട് നടന്നത്. മഴ...

ഐപിഎൽ: ആദ്യ രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് രാജസ്ഥാൻ; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ചെന്നൈ

ഐപിഎലിൽ ഇന്ന് സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യത ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞെങ്കിലും ഇന്ന് ചെന്നൈയെ കീഴടക്കാനായാൽ രാജസ്ഥാൻ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നിൽ എത്തും....

ഖത്തർ ലോകകപ്പിൽ കളി നിയന്ത്രിക്കാൻ വനിതകളും; ചരിത്ര൦ സൃഷ്ടിക്കാനൊരുങ്ങി ഫിഫ

പുരുഷ ഫുട്ബോൾ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി വനിതകൾ റഫറിമാരായി എത്തുന്നു. ഖത്തർ ലോകകപ്പിൽ ആറ് വനിതാ റഫറിമാരാണ് കളി നിയന്ത്രിക്കുന്നത്. ഇതിൽ മൂന്ന് പേർ പ്രധാന റഫറിമാരും മൂന്ന് പേർ അസിസ്റ്റൻ്റ് റഫറിമാരുമാണ്....