ഐപിഎല്‍ 2022ലെ എട്ടാം മത്സരത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും (കെകെആര്‍) പഞ്ചാബ് കിങ്സും (പിബികെഎസ്) വാംഖഡെ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.
കെകെആര്‍ 2021 ഐപിഎല്ലിന്റെ റണ്ണേഴ്സ് അപ്പായപ്പോള്‍, പിബികെഎസ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കെകെആര്‍ ആദ്യ മല്‍സരത്തില്‍ ചെന്നൈയെ തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ അവര്‍ ബാംഗ്ലുരിനോട് തോറ്റു. പഞ്ചാബിന്റെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ അവര്‍ ബാംഗ്ളൂരിനെ തോല്‍പ്പിച്ചിരുന്നു.
വിദഗ്ധരുടെ അഭിപ്രായത്തില്‍ എല്ലാ ടീമുകള്‍ക്കും ഇടയില്‍ പഞ്ചാബ് കിംഗ്സിന് മികച്ച ബാറ്റിംഗ് ലൈനപ്പുണ്ട്. ആര്‍സിബിക്കെതിരെ 206 റണ്‍സ് പിന്തുടര്‍ന്ന ആദ്യ മത്സരത്തില്‍ തന്നെ അത് തെളിയിക്കപ്പെട്ടു. മായങ്ക് അഗര്‍വാള്‍, ശിഖര്‍ ധവാന് എന്നിവരില്‍ മികച്ച ഓപ്പണര്‍മാരും ഷാരൂഖ് ഖാന്, ഒടിയന് സ്മിത്ത് എന്നിവരില്‍ ശക്തമായ ഫിനിഷര്‍മാരും അവരുടെ റോളുകള്‍ നന്നായി അവതരിപ്പിച്ചു. ഇന്ന് ഇന്ത്യന്‍ സമയം 7:30ന് ആണ് മല്‍സരം ആരംഭിക്കും.